---
title: "കൊട്ടിയൂർ മഹോത്സവം: കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസിന്  തലശ്ശേരിയിൽ സ്പെഷ്യൽ സ്റ്റോപ്പ് അനുവദിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297461/kottiyoor"
published_at: "2025-06-21T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68560226a4893_IMG-20240619-WA0014.jpg"
keywords: []
---

# കൊട്ടിയൂർ മഹോത്സവം: കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസിന്  തലശ്ശേരിയിൽ സ്പെഷ്യൽ സ്റ്റോപ്പ് അനുവദിച്ചു

> **Lead Summary:** തലശ്ശേരി: കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ റൂട്ടിൽ സർവ്വീസ് നടത്തുന്ന അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു.

## Article Content

തലശ്ശേരി: കൊട്ടിയൂർ മഹോത്സവത്തോടനുബന്ധിച്ച് ജൂൺ 26 മുതൽ 29 വരെ കൊച്ചുവേളി -മംഗലാപുരം ജംഗ്ഷൻ റൂട്ടിൽ സർവ്വീസ് നടത്തുന്ന അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു.

ജൂൺ 26, 28 തിയ്യതികളിൽ ട്രെയിൻ നമ്പർ-16355 കൊച്ചുവേളിയിൽ (തിരുവനന്തപുരം നോർത്ത് സ്റ്റേഷൻ) നിന്നും ആരംഭിച്ച് മംഗലാപുരത്തേക്കുള്ള യാത്രയിൽ അടുത്ത ദിവസം (27&29 തിയ്യതികളിൽ) പുലർച്ചെ 5:38 മണിക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുകയും 5:40 മണിക്ക് പുറപ്പെടുകയും ചെയ്യും.

തിരിച്ച് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) ട്രെയിൻ നമ്പർ-16356 ജൂൺ 27, 29 തീയ്യതികളിൽ രാത്രി 10:20 മണിക്ക് തലശ്ശേരിയിൽ എത്തുകയും 10:22 മണിക്ക് പുറപ്പെടുകയും ചെയ്യും.

തലശ്ശേരി റെയിൽ & റോഡ് പാസഞ്ചേഴ്സ് ഫോറത്തിന്റെ അപേക്ഷയെ തുടർന്നാണ്,  തീർത്ഥാടകരുടെയും മറ്റു യാത്രികരുടെയും സൗകര്യാർത്ഥം റെയിൽവേ പ്രത്യേക സ്റ്റോപ്പ് അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297461/kottiyoor)