---
title: "ഇരിട്ടി കൂട്ടുപുഴ റോഡിൽ തെങ്ങ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297492/iritty"
published_at: "2025-06-21T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68562eac9a320_Screenshot_2025-06-21_092659.jpg"
keywords: []
---

# ഇരിട്ടി കൂട്ടുപുഴ റോഡിൽ തെങ്ങ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി കൂട്ടുപുഴ റോഡിൽ ഇരിട്ടി പുതിയ പാലത്തിന് സമീപം തെങ്ങ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം . ഏകദേശം 30 മീറ്ററോളം ഉയരത്തിൽ ഇരിട്ടി കുന്നിന്റെ മുകളിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്തെ തെങ്ങാണ് റോഡിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ റോഡിനു സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു .

## Article Content

**ഇരിട്ടി** : ഇരിട്ടി കൂട്ടുപുഴ റോഡിൽ ഇരിട്ടി പുതിയ പാലത്തിന് സമീപം തെങ്ങ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം . ഏകദേശം 30 മീറ്ററോളം ഉയരത്തിൽ ഇരിട്ടി കുന്നിന്റെ മുകളിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്തെ തെങ്ങാണ് റോഡിലേക്ക് പതിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ റോഡിനു സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു .

ഇരിട്ടി പുതിയ പാലത്തിനു സമീപം തിരക്കേറിയ കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലേക്കാണ് തെങ്ങ് വീണത്. സംഭവ സമയത്ത് റോഡിൽ വാഹനങ്ങളും , ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരും ഇല്ലാതിരുന്നതാണ് അപകടങ്ങൾ ഒഴിവായത്. തലശ്ശേരി വളവ്പാറ റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇരിട്ടി പാലത്തിനു സമീപത്തെ വലിയ കുന്ന് കുത്തനെ ഇടിച്ചു നിരത്തിയത് . കാലവർഷ സമയങ്ങളിൽ വലിയ മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്ന ഇവിടെ അധികൃതർ ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. റോഡിന് കുറുകേ പതിച്ച തെങ്ങ് ഇരിട്ടി അഗ്നി രക്ഷാ സേന എത്തി മുറിച്ചു നീക്കം ചെയ്തു. ഇരിട്ടി ഫയർ ആന്റ് റെസ്ക്യൂ എ എസ് ടി ഒ മെഹറൂഫ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെ. രാഹുൽ , എൻ.ജെ. അനു , ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, കെ. അരുൺ കുമാർ , സി.വി. സൂരജ് , സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കെ.ബി. ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെങ്ങ് മുറിച്ചുമാറ്റിയത് . സമീപത്തായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ നിസാര കേടുപാടുകളോടെ അപകടത്തിൽ പെടാതെ രക്ഷപെട്ടു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297492/iritty)