---
title: "ആറളം ഫാം - ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്"
english_title: "Arla farm : drugs addicted persons get treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29751/arla-farm-drugs-addicted-persons-get-treatment"
published_at: "2022-03-04T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62220b81cd72b_Picsart_22-03-04_18-21-24-685.jpg"
keywords: []
---

# ആറളം ഫാം - ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്

> **Lead Summary:**  ഇരിട്ടി:സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെന്റ് ആറളം ഫാമിലെ ആദിവാസി മേഖലകളിലെ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി സർക്കാർ സഹായത്തോടെ ചികിത്സ നടത്തുന്നുതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു.

## Article Content

 ഇരിട്ടി:സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെന്റ് ആറളം ഫാമിലെ ആദിവാസി മേഖലകളിലെ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി സർക്കാർ സഹായത്തോടെ ചികിത്സ നടത്തുന്നുതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു.

ആറളം ഫാം TRDM യൂണിറ്റിൽ നടന്ന യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് കെ.വേലായുധൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഇരിട്ടി ഇൻസ്പെക്ടർ സി. രജിത്, വി.ശോഭന , മിനി ദിനേശൻ , പി.പി.ഗിരീഷ്, കെ. ഉത്തമൻ വിവിധ ബ്ലോക്കുകളെ പ്രതിനിധീകരിച്ച് പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ , എക്സൈസ് ഉദ്യോഗസ്ഥർന്മാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29751/arla-farm-drugs-addicted-persons-get-treatment)