വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തിരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തിരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി
Jun 21, 2025 11:25 AM | By sukanya

കോഴിക്കോട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്നു തീരുമാനിച്ച 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ആകെ 16.05 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് നൽകിയത്.

ടൗൺഷിപ്പിൽ ആകെയുള്ള 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയിൽ 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചത്. ഇതിൽ രണ്ടുപേർ നേരത്തെ അറിയിച്ചതിൽനിന്നു വ്യത്യസ്തമായി ടൗൺഷിപ്പിൽ വീടു വേണം എന്ന് കത്തു നൽകി. ഒരാൾ എറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാരിയാണ്. ഉന്നതിയിൽ ഉൾപ്പെട്ട ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ വീടു നൽകി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ മൂന്നുപേർ ഒഴികെ ബാക്കിയുള്ള മുഴുവൻ പേർക്കുമാണ് ഇപ്പോൾ തുക ലഭിച്ചത്.

ടൗൺഷിപ്പിൽ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവർക്ക് തുക കൈമാറി ലഭിക്കുന്ന മാസവും തൊട്ടടുത്ത മാസവും മാത്രമേ വീട്ടുവാടകയായി നിലവിൽ നൽകുന്ന ധനസഹായത്തിന് അർഹതയുണ്ടായിരിക്കൂ. 402 ഗുണഭോക്താക്കളിൽ 292 പേരാണ് ടൗൺഷിപ്പിൽ വീട് തിരഞ്ഞെടുത്തത്.


wayanad

Next TV

Related Stories
ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി

Jun 21, 2025 05:03 PM

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനാചാരണം നടത്തി

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനാചാരണം...

Read More >>
എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

Jun 21, 2025 04:25 PM

എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ഓഫീസ് ചാവശ്ശേരിയിൽ...

Read More >>
കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

Jun 21, 2025 03:56 PM

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി

കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ്...

Read More >>
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

Jun 21, 2025 03:18 PM

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ...

Read More >>
കായലോട്ടെ സദാചാര ​ഗുണ്ടായിസം: 'മർദിച്ചു, ഭീഷണിപ്പെടുത്തി, മൊബൈലുകൾ പിടിച്ചുവാങ്ങി'; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

Jun 21, 2025 02:47 PM

കായലോട്ടെ സദാചാര ​ഗുണ്ടായിസം: 'മർദിച്ചു, ഭീഷണിപ്പെടുത്തി, മൊബൈലുകൾ പിടിച്ചുവാങ്ങി'; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

കായലോട്ടെ സദാചാര ​ഗുണ്ടായിസം: 'മർദിച്ചു, ഭീഷണിപ്പെടുത്തി, മൊബൈലുകൾ പിടിച്ചുവാങ്ങി'; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ...

Read More >>
പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ  അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Jun 21, 2025 02:29 PM

പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പേരാവൂർ ഗുഡ് എർത് ചെസ്സ് കഫെയിൽ അന്താരാഷ്ട്ര യോഗദിനം...

Read More >>
Top Stories










Entertainment News





https://malayorashabdam.truevisionnews.com/ -