---
title: "കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297668/kozhikod"
published_at: "2025-06-22T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685751db20170_IMG-20240619-WA0014.jpg"
keywords: []
---

# കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

> **Lead Summary:** പാലക്കാട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്നും ആരംഭിച്ച് ഉച്ചക്ക് 1:05 ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം.

## Article Content

പാലക്കാട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്നും ആരംഭിച്ച് ഉച്ചക്ക് 1:05 ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം.

പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. 7:40 നാണ് കണ്ണൂരിലെത്തുക. ഷോർണൂർ- കണ്ണൂർ ട്രെയിനാണ് പാലക്കാടേക്ക് നീട്ടിയത്. പുതിയ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297668/kozhikod)