---
title: "ഹൽ​ഗാം ഭീകരാക്രമണം:  ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ"
english_title: "delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297734/delhi"
published_at: "2025-06-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857aaa64fba3_download_(28).jpeg"
keywords: []
---

# ഹൽ​ഗാം ഭീകരാക്രമണം:  ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ

> **Lead Summary:** **ദില്ലി**: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. പഹൽ​ഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹ​മ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി.

## Article Content

**ദില്ലി**: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. പഹൽ​ഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹ​മ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി.

ഇവർ 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരർ ലഷ്കർ ബന്ധമുള്ള ഭീകരരെന്ന് പിടിയിലായവർ‌ മൊഴി നൽകിയതായി എൻഐഎ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297734/delhi)