യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, ആൺസുഹൃത്തിനെതിരെ കേസെടുക്കില്ല

യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, ആൺസുഹൃത്തിനെതിരെ കേസെടുക്കില്ല
Jun 22, 2025 01:54 PM | By Remya Raveendran

തിരുവനന്തപുരം : കായലോട് ആൾക്കൂട്ട അതിക്രമത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല. യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നര വർഷമായി സൗഹൃദമുളള യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമില്ല. മരണത്തിൽ റഹീസ് ഉത്തരവാദിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. പ്രത്യേകം കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. ആരോപണങ്ങൾ നിലവിലെ കേസിനൊപ്പം അന്വേഷിക്കും.

കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറിൽ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ് ഡിപിഐ പ്രവർത്തകരെത്തിയാണ് സദാചാര ഗുണ്ടായിസം നടത്തിയത്. യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മർദ്ദിച്ചു. ഫോൺ കൈക്കലാക്കിയ ശേഷം മോശമായി ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് വീട്ടിലെത്തിയ യുവതിയുടെ ജീവനൊടുക്കിയത്.

കായലോട് നടന്ന അതിക്രമത്തിൽ റസീനയുടെ ബന്ധുക്കൾ ഉൾപ്പെടെ പ്രതികളാണ്. പിന്നാലെയാണ് ആൺ സുഹൃത്തിനെതിരെ കുടുംബം പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി റഹീസ് 20 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയെന്നായിരുന്നു ആരോപണം. ഇതിന്‍റെ മനപ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പരാതിയിൽ പറഞ്ഞു. ഇതിൽ കഴമ്പില്ലെന്നാണ് പൊലീസിന്‍റെ ഇതുവരെയുളള കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിലും ഈ പരാമർശമില്ല.



Kayalodsuiside

Next TV

Related Stories
ആനമതിൻ്റെ ഉയരം വർദ്ധിപ്പിക്കണം: ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി

Jun 22, 2025 07:44 PM

ആനമതിൻ്റെ ഉയരം വർദ്ധിപ്പിക്കണം: ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി

ആനമതിൻ്റെ ഉയരം വർദ്ധിപ്പിക്കണം: ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം...

Read More >>
അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂർ ദർനത്തിനെത്തി

Jun 22, 2025 05:39 PM

അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂർ ദർനത്തിനെത്തി

അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി കൊട്ടിയൂർ...

Read More >>
കൊട്ടിയൂരിൽ ജനസാഗരം; ഭക്തി ലഹരിയിൽ അക്കരെ സന്നിധാനം

Jun 22, 2025 05:30 PM

കൊട്ടിയൂരിൽ ജനസാഗരം; ഭക്തി ലഹരിയിൽ അക്കരെ സന്നിധാനം

കൊട്ടിയൂരിൽ ജനസാഗരം; ഭക്തി ലഹരിയിൽ അക്കരെ...

Read More >>
നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

Jun 22, 2025 05:14 PM

നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

നാളെ എബിവിപിയുടെ വിദ്യാഭ്യാസ...

Read More >>
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എംഡി എം എയുമായി യുവാവ് പിടിയിൽ

Jun 22, 2025 04:16 PM

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എംഡി എം എയുമായി യുവാവ് പിടിയിൽ

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എംഡി എം എയുമായി യുവാവ്...

Read More >>
ഇരിട്ടി മാടത്തിൽ ടൗണിൽ പലഹാര നിർമ്മാണ സ്ഥാപനത്തിലെ ജനറേറ്റർ പൊട്ടിത്തെറിച്ചു

Jun 22, 2025 03:48 PM

ഇരിട്ടി മാടത്തിൽ ടൗണിൽ പലഹാര നിർമ്മാണ സ്ഥാപനത്തിലെ ജനറേറ്റർ പൊട്ടിത്തെറിച്ചു

ഇരിട്ടി മാടത്തിൽ ടൗണിൽ പലഹാര നിർമ്മാണ സ്ഥാപനത്തിലെ ജനറേറ്റർ...

Read More >>
Top Stories










Entertainment News





https://malayorashabdam.truevisionnews.com/ -