---
title: "ഹണി ഭാസ്കരനെ സോഷ്യൽ മീഡിയയിൽ അവഹേളിച്ച വാണിയപ്പാറ സ്വദേശി അറസ്റ്റിൽ"
english_title: "The resident of Vaniyappara arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297751/the-resident-of-vaniyappara-arrested"
published_at: "2025-06-22T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857c4b58be95_123.jpg"
keywords: []
---

# ഹണി ഭാസ്കരനെ സോഷ്യൽ മീഡിയയിൽ അവഹേളിച്ച വാണിയപ്പാറ സ്വദേശി അറസ്റ്റിൽ

> **Lead Summary:** ഇരിട്ടി: എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഹണി ഭാസ്കരനെ സോഷ്യൽ മീഡിയ വഴി അവഹേളിച്ച വാണിയപ്പാറ സ്വദേശി ജിൽസ് ഉണ്ണിമാക്കൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുൻപാണ് സോഷ്യൽ മീഡിയയിൽ ഹണി ഭാസ്‌ക്കരൻ ചെയ്ത ഒരു പോസ്റ്റിനു താഴെ ജിൽസ് ഉണ്ണിമാക്കൽ അശ്ലീല കമന്റ് ചെയ്തത്. പോസ്റ്റ് വിവാദമായതോടെ ഇയാൾ തന്റെ കമന്റ് പിന്വലിക്കുകയു നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ഇതിനു മുൻപും സമാനമായ പരാതികൾ ഉണ്ടായിരുന്നു. ഇരിട്ടി പോലീസ് പ്രതിയെ വീട്ടിൽ എത്തി അറസ്റ് ചെയ്യുകയായിരുന്നു. ഐ ടി ആക്ട്, സ്ത്രീകളെ അപമാനിക്കൽ , സോഷ്യൽ മീഡിയ ദുരുപയോഗം തുടങ്ങി ജാമ്മ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് .

## Article Content

ഇരിട്ടി: എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഹണി ഭാസ്കരനെ സോഷ്യൽ മീഡിയ വഴി അവഹേളിച്ച വാണിയപ്പാറ സ്വദേശി ജിൽസ് ഉണ്ണിമാക്കൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുൻപാണ് സോഷ്യൽ മീഡിയയിൽ ഹണി ഭാസ്‌ക്കരൻ ചെയ്ത ഒരു പോസ്റ്റിനു താഴെ ജിൽസ് ഉണ്ണിമാക്കൽ അശ്ലീല കമന്റ് ചെയ്തത്. പോസ്റ്റ് വിവാദമായതോടെ ഇയാൾ തന്റെ കമന്റ് പിന്വലിക്കുകയു നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ ഇതിനു മുൻപും സമാനമായ പരാതികൾ ഉണ്ടായിരുന്നു. ഇരിട്ടി പോലീസ് പ്രതിയെ വീട്ടിൽ എത്തി അറസ്റ് ചെയ്യുകയായിരുന്നു. ഐ ടി ആക്ട്, സ്ത്രീകളെ അപമാനിക്കൽ , സോഷ്യൽ മീഡിയ ദുരുപയോഗം തുടങ്ങി ജാമ്മ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297751/the-resident-of-vaniyappara-arrested)