---
title: "ആനമതിൻ്റെ ഉയരം വർദ്ധിപ്പിക്കണം: ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297818/chettiamparamba"
published_at: "2025-06-22T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68580fd462f80_IMG-20250622-WA0012.jpg"
keywords: []
---

# ആനമതിൻ്റെ ഉയരം വർദ്ധിപ്പിക്കണം: ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി

> **Lead Summary:** ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആനപ്രതിരോധ മതിൽ കാട്ടാന ഭേദിച്ച് ജനവാസ മേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി. നിവേദനമായി മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഉപ്പുശേഖരണം നടത്തുന്നത് എന്ന് ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം പറഞ്ഞു. നിലവിൽ ആന ഭേദിച്ച ആന പ്രതിരോധമതിലിന്റെ വളയൻചാൽ മുതൽ അടയ്ക്കാത്തോട് കരിം കാപ്പു വരെയുള്ള പ്രദേശത്ത് ഉയരം കൂട്ടുക, കൊലയാളി മോഴയാനെ ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് പിടിച്ചു മാറ്റുക എന്നതാണ് പ്രധാന ആവശ്യങ്ങൾ .

## Article Content

ചെട്ടിയാംപറമ്പ് : ചെട്ടിയാംപറമ്പ് പൂക്കുണ്ടിൽ ആനപ്രതിരോധ മതിൽ കാട്ടാന ഭേദിച്ച് ജനവാസ മേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് ചെട്ടിയാംപറമ്പ് പള്ളിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി. നിവേദനമായി മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഉപ്പുശേഖരണം നടത്തുന്നത് എന്ന് ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം പറഞ്ഞു. നിലവിൽ ആന ഭേദിച്ച ആന പ്രതിരോധമതിലിന്റെ വളയൻചാൽ മുതൽ അടയ്ക്കാത്തോട് കരിം കാപ്പു വരെയുള്ള പ്രദേശത്ത് ഉയരം കൂട്ടുക, കൊലയാളി മോഴയാനെ ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് പിടിച്ചു മാറ്റുക എന്നതാണ് പ്രധാന ആവശ്യങ്ങൾ .

അതുവരേക്കും താൽക്കാലികമായി ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുക . 2015 നിർമ്മിച്ച ഈ ആനപ്രതിരോധ മതിലിന്റെ സുരക്ഷയിലാണ് പ്രദേശവാസികൾ സമാധാനമായി ജീവിച്ചിരുന്നത്. നിലവിൽ ജനങ്ങൾ ഭീതിയിലാണെന്നും, വിഷയത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കോഡിനേറ്റർ ഗ്രേസൺ ഉള്ളാഹിയിൽ ,ബെന്നി മണിമല കരോട്ട്, ബസി ചോലമറ്റം, സണ്ണി കണിയാംഞാലിൽ, സിബി പൊരുമത്തറ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297818/chettiamparamba)