---
title: "കൊട്ടിയൂർ ഐതിഹ്യകഥകൾ ഇരുപത്തിഅഞ്ചാമത് പതിപ്പ് പ്രകാശനം ചെയ്തു"
english_title: "ps mohanan kottiyoor stories"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297850/ps-mohanan-kottiyoor-stories"
published_at: "2025-06-22T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68583a3819147_A_News_22.jpg"
keywords: []
---

# കൊട്ടിയൂർ ഐതിഹ്യകഥകൾ ഇരുപത്തിഅഞ്ചാമത് പതിപ്പ് പ്രകാശനം ചെയ്തു

> **Lead Summary:** കൊട്ടിയൂർ: പി.എസ്.മോഹനൻകൊട്ടിയൂർ രചിച്ച ശ്രീ കൊട്ടിയൂർ ഐതിഹ്യകഥകൾ ഇരുപത്തിഅഞ്ചാമത് പതിപ്പ് അക്കരെക്കൊട്ടിയൂരിൽ പ്രകാശനം ചെയ്തു. ഞായറാഴ്ച വൈകീട്ട് കൊട്ടിയൂർ ക്ഷേത്ര ദർശനം നിർവ്വഹിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പുസ്തക പ്രകാശനം നിർവഹിച്ചു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ഏറ്റുവാങ്ങി. ദേവസ്വം ട്രസ്റ്റി എൻ പ്രശാന്ത്, എക്സി.ഓഫിസർ കെ.ഗോകുൽ, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി. അനിരുദ്ധൻ, നിർമ്മലാ അനിരുദ്ധൻ, കെ.സുനിൽകുമാർ, വി.വി. സജേഷ് കുമാർ എന്നിവർ സംസാരിച്ചു. തീർത്ഥാടന കേന്ദ്രമായ അക്കരെക്കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആവിർഭാവം ഐതിഹ്യകഥകൾ, പുരാവൃത്തം, കൊട്ടിയൂർ മാഹാത്മ്യകഥകൾ എന്നിവയുൾക്കൊളളുന്ന ലഘു പുസ്തകമാണ് ശ്രീ കൊട്ടിയൂർ ഐതിഹ്യ കഥകൾ

## Article Content

കൊട്ടിയൂർ: പി.എസ്.മോഹനൻകൊട്ടിയൂർ രചിച്ച ശ്രീ കൊട്ടിയൂർ ഐതിഹ്യകഥകൾ ഇരുപത്തിഅഞ്ചാമത് പതിപ്പ് അക്കരെക്കൊട്ടിയൂരിൽ പ്രകാശനം ചെയ്തു. ഞായറാഴ്ച വൈകീട്ട് കൊട്ടിയൂർ ക്ഷേത്ര ദർശനം നിർവ്വഹിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പുസ്തക പ്രകാശനം നിർവഹിച്ചു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ഏറ്റുവാങ്ങി. ദേവസ്വം ട്രസ്റ്റി എൻ പ്രശാന്ത്, എക്സി.ഓഫിസർ കെ.ഗോകുൽ, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി. അനിരുദ്ധൻ, നിർമ്മലാ അനിരുദ്ധൻ, കെ.സുനിൽകുമാർ, വി.വി. സജേഷ് കുമാർ എന്നിവർ സംസാരിച്ചു. തീർത്ഥാടന കേന്ദ്രമായ അക്കരെക്കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആവിർഭാവം ഐതിഹ്യകഥകൾ, പുരാവൃത്തം, കൊട്ടിയൂർ മാഹാത്മ്യകഥകൾ എന്നിവയുൾക്കൊളളുന്ന ലഘു പുസ്തകമാണ് ശ്രീ കൊട്ടിയൂർ ഐതിഹ്യ കഥകൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297850/ps-mohanan-kottiyoor-stories)