---
title: " വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു."
english_title: "Awarding of certificates and acknowledgments"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297852/awarding-of-certificates-and-acknowledgments"
published_at: "2025-06-22T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68583ccacb3f3_123.jpg"
keywords: []
---

#  വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.

> **Lead Summary:** കേളകം: വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. എസ് എൻ ഡി പി യോഗം കേളകം ശാഖയുടെ ആഭിമുഖ്യത്തിലാണ് എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും എസ് എൻ പെൻഷനേഴ്സ് കൌൺസിൽ സംഘടിപ്പിച്ച ടാലെന്റ് സെർച്ച് എക്സാമിനേഷനിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തിയത്.

## Article Content

കേളകം: വിജയികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. എസ് എൻ ഡി പി യോഗം കേളകം ശാഖയുടെ ആഭിമുഖ്യത്തിലാണ് എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും എസ് എൻ പെൻഷനേഴ്സ് കൌൺസിൽ സംഘടിപ്പിച്ച ടാലെന്റ് സെർച്ച് എക്സാമിനേഷനിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തിയത്.

പ്രസിഡണ്ട് റോയ് പാലോലിക്കൽ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി ഇരിട്ടി യൂണിയൻ പ്രസിഡന്റ്‌ കെ വി അജി ഉദ്ഘാടനം നിർവഹിച്ചു. എം.വി, രാജീവൻ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.

സാഹിത്യ ഗവേഷകയും യുവ കവയിത്രിയുമായ അമൃത കേളകം മുഖ്യപ്രഭാഷണം നടത്തി.വനിത സംഘം ഇരിട്ടി യൂണിയൻ സെക്രട്ടറി എം എൻ രാധാമണി യൂത്ത്മൂവ്മെന്റ് കോർഡിനേറ്റർ എ എച്ച് ജിജീഷ്, വനിത സംഘം പ്രസിഡന്റ്‌ ഇന്ദിര വയലിപറമ്പിൽ, ഹരീന്ദ്രൻ ആലപ്പാട്ട്, ഇ.കെ.പ്രസാദ് എന്നിവർ സംസാരിച്ചു. അമൃത കേളകത്തെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297852/awarding-of-certificates-and-acknowledgments)