---
title: "നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്."
english_title: "Nilamboor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297936/nilamboor"
published_at: "2025-06-23T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859000f40945_IMG-20250623-WA0028.jpg"
keywords: []
---

# നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്.

> **Lead Summary:** **നിലമ്പൂർ**: പതിറ്റാണ്ടിന് ശേഷം നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ തന്നെ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു.

## Article Content

**നിലമ്പൂർ**: പതിറ്റാണ്ടിന് ശേഷം നിലമ്പൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ തന്നെ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു.

അതേസമയം യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളില്‍ അന്‍വര്‍ നടത്തിയ മുന്നേറ്റം ഷൗക്കത്തിന്റെ കുതിപ്പിന് നേരിയ തടസ്സം സൃഷ്ടിച്ചിരുന്നു. വോട്ടെണ്ണലിന്റെ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ അന്‍വറിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന വിലയിരുത്തലാണ് ഉണ്ടായത്.

ഒമ്പത് റൗണ്ട് പൂര്‍ത്താക്കിയപ്പോള്‍ തന്നെ അന്‍വര്‍ പതിനായിരം വോട്ടുകള്‍ നേടിയിരുന്നു. ഓരോ ഘട്ടത്തിലും പത്ത് ശതമാനം വോട്ടോളം അന്‍വര്‍ പിടിക്കുന്നുണ്ട്. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റുമോ എന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉന്നയിച്ചത്. തന്റെ സാന്നിധ്യം യുഡിഎഫിനെ സഹായിച്ചുവെന്ന് അവകാശപ്പെട്ട് വോട്ടെണ്ണലിനിടയില്‍ തന്നെ അന്‍വറും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297936/nilamboor)