---
title: "ഇരിട്ടി കൂട്ടുപുഴ റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം"
english_title: "Caraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297996/caraccident"
published_at: "2025-06-23T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685937d0a7ae7_1000100501.jpg"
keywords: []
---

# ഇരിട്ടി കൂട്ടുപുഴ റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **ഇരിട്ടി : ** ഇരിട്ടി കൂട്ടുപുഴ റോഡിൽ പോലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം . ഇന്നലെ രാത്രി 8.30 ഓടെ ആയിരുന്നു അപകടം . ഇരിട്ടി ഭാഗത്തുനിന്നും വന്ന കാറും വള്ളിത്തോട് ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയും ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കൂട്ടിയിടിക്കുക ആയിരുന്നു . ഓട്ടോറിക്ഷയിലെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഗുരുതരായി പരിക്കേറ്റു . മുണ്ടയാംപറമ്പ് സ്വദേശികളായ സനിൽ കുമാർ , സുജിത്ത് , ഓട്ടോറിക്ഷ ഡ്രൈവർ സജീഷ് എന്നിവർക്കാണ് പരിക്കേറ്റത് . തലക്ക് ഉൾപ്പെടെ പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തലക്ക് പരിക്കേറ്റ സനിൽ കുമാർ ഐ സി യു വിൽ ചികിത്സയിലാണ് . സുജിത്തിന് മുഖത്തിനും താടിയെല്ലിനുമാണ് പരിക്കേറ്റത് . ഡ്രൈവർ സജീഷിന്റെ പരിക്ക് കാലിനാണ് . തുടയെല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട് . അമിത വേഗതയിൽ വന്ന കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുക ആയിരുന്നു എന്നാണ് പരിക്കേറ്റവരുടെ ബന്ധുക്കൾ നൽകുന്ന വിവരം . കാറിൽ ഉണ്ടയിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു . മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ . ഇലട്രിഷ്യൻമാരായ സനിൽ കുമാറും , സുജിത്തും കോയമ്പത്തൂരിലേക്ക് പോകുവാനായി ഇരിട്ടിയിലേക്കുള്ള യാത്രക്ക് ഇടയിലാണ് അപകടം .

## Article Content

**ഇരിട്ടി : ** ഇരിട്ടി കൂട്ടുപുഴ റോഡിൽ പോലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം . ഇന്നലെ രാത്രി 8.30 ഓടെ ആയിരുന്നു അപകടം . ഇരിട്ടി ഭാഗത്തുനിന്നും വന്ന കാറും വള്ളിത്തോട് ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയും ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കൂട്ടിയിടിക്കുക ആയിരുന്നു . ഓട്ടോറിക്ഷയിലെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഗുരുതരായി പരിക്കേറ്റു . മുണ്ടയാംപറമ്പ് സ്വദേശികളായ സനിൽ കുമാർ , സുജിത്ത് , ഓട്ടോറിക്ഷ ഡ്രൈവർ സജീഷ് എന്നിവർക്കാണ് പരിക്കേറ്റത് . തലക്ക് ഉൾപ്പെടെ പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തലക്ക് പരിക്കേറ്റ സനിൽ കുമാർ ഐ സി യു വിൽ ചികിത്സയിലാണ് . സുജിത്തിന് മുഖത്തിനും താടിയെല്ലിനുമാണ് പരിക്കേറ്റത് . ഡ്രൈവർ സജീഷിന്റെ പരിക്ക് കാലിനാണ് . തുടയെല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട് . അമിത വേഗതയിൽ വന്ന കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുക ആയിരുന്നു എന്നാണ് പരിക്കേറ്റവരുടെ ബന്ധുക്കൾ നൽകുന്ന വിവരം . കാറിൽ ഉണ്ടയിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു . മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ . ഇലട്രിഷ്യൻമാരായ സനിൽ കുമാറും , സുജിത്തും കോയമ്പത്തൂരിലേക്ക് പോകുവാനായി ഇരിട്ടിയിലേക്കുള്ള യാത്രക്ക് ഇടയിലാണ് അപകടം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297996/caraccident)