---
title: "ആറളം ഫാമിൽ നിന്നും നാടന്‍ തിര തോക്ക് കണ്ടെത്തി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298019/aralam"
published_at: "2025-06-23T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685950951423c_Screenshot_2025-06-23_183250.jpg"
keywords: []
---

# ആറളം ഫാമിൽ നിന്നും നാടന്‍ തിര തോക്ക് കണ്ടെത്തി

> **Lead Summary:** **ഇരിട്ടി** : ആറളം ഫാമില്‍ നിന്നും നാടന്‍ തിരത്തോക്ക് കണ്ടെത്തി. ആറളം ഫാം ഒന്നാം ബ്ലോക്കില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. ബ്ലോക്ക് ഒന്നിനും അഞ്ചിനും സമീപത്തായുള്ള മരത്തിന്റെ ചുവട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക് കണ്ടെത്തിയത് .തൊഴിലാളികളാണ് തോക്ക് ആദ്യം കണ്ടത് . തുടർന്ന് ഫാം എം ഡിയെ വിവരം അറിയിക്കുക ആയിരുന്നു .

## Article Content

**ഇരിട്ടി** : ആറളം ഫാമില്‍ നിന്നും നാടന്‍ തിരത്തോക്ക് കണ്ടെത്തി. ആറളം ഫാം ഒന്നാം ബ്ലോക്കില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. ബ്ലോക്ക് ഒന്നിനും അഞ്ചിനും സമീപത്തായുള്ള മരത്തിന്റെ ചുവട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക് കണ്ടെത്തിയത് .തൊഴിലാളികളാണ് തോക്ക് ആദ്യം കണ്ടത് . തുടർന്ന് ഫാം എം ഡിയെ വിവരം അറിയിക്കുക ആയിരുന്നു .

ഫാം അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി . സ്ഥലത്തെത്തിയ ആറളം പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. മണ്ണ് കയറി തുരുമ്പിച്ച നിലയിലായിരുന്നു തോക്ക് . നായാട്ടുമായി ബന്ധപ്പെട്ട ആളുകൾ ഒളിപ്പിച്ച് വച്ചതാണ് എന്ന നിഗമനത്തിലാണ് പോലീസ് . ഏകദേശം ഒരു മാസം മുമ്പ് ഒളിപ്പിച്ച തോക്ക് പുറത്തെടുക്കാൻ കഴിയാതെ വന്നതോടെയാണ് മണ്ണ് കയറി തുരുമ്പുപിടിക്കാൻ കാരണം . ആറളം ഫാം മേഖലയിൽ  നായാട്ട് സജീവമാണെന്ന ആക്ഷേപം നിലനിക്കെ ആറളംഫാമിൽ നിന്നും  കണ്ടെത്തുന്ന മൂന്നാമത്തെ നാടൻ തോക്കാണിത്. ആന ചവിട്ടി ഓടിച്ച നിലയിലും , ബാരൽ വളഞ്ഞ നിലയിലുമായിരുന്നു രണ്ട് തോക്കുകൾ കണ്ടെത്തിയത് .ആദ്യം തോക്ക് കണ്ടെത്തിയ സ്ഥലങ്ങൾ ബോംബ് സ്‌ക്വാഡും പോലീസും ഫാമിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞരുന്നില്ല . തോക്ക് കണ്ടെത്തിയ സംഭവത്തിൽ ആറളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298019/aralam)