---
title: "കൊട്ടിയൂരിൽ നാളെ ആലിംഗനപുഷ്പാഞ്ജലി; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണ ആക്കൽ തറവാട്ടിൽ എത്തി"
english_title: "kottiyoor alinganapooja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298062/kottiyoor-alinganapooja"
published_at: "2025-06-23T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685990dfe4976_20250623_195634.jpg"
keywords: []
---

# കൊട്ടിയൂരിൽ നാളെ ആലിംഗനപുഷ്പാഞ്ജലി; കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണ ആക്കൽ തറവാട്ടിൽ എത്തി

> **Lead Summary:** കൊട്ടിയൂർ: വൈശാഖമഹോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് ആലിംഗന പുഷ്പാഞ്ജലി. കോലത്തുനാട്ടിലെ കുറുമാത്തൂർ ഇല്ലത്തെ അവകാശമാണ് ഈ പൂജ. കുറുമാത്തൂർ ഇല്ലത്തെ മൂത്ത കാരണവർക്ക് മാത്രമേ കൊട്ടിയൂരിൽ വന്ന് ഈ ആലിംഗനപൂജ ചെയ്യുവാൻ അധികാരമുള്ളൂ. രോഹിണി ആരാധന ദിവസമാണ് കൊട്ടിയൂരിൽ കുറുമാത്തൂർ നമ്പൂതിരിപ്പാടിന്റെ ആലിംഗന പൂജ നടക്കുക. ആലിഗ്നാപുഷ്പാഞ്ജലിക്ക് തലേദിവസം 'നായ്ക്കനാർ' സ്ഥാനീകൻ എന്ന് അറിയപ്പെടുന്ന കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിലെ ആക്കൽ തറവാട്ടിൽ എത്തിച്ചേരണം. കൊട്ടിയൂരിന്റെ ഉടമസ്ഥാവകാശം കൈയാളുന്ന നാല് ഊരാളർ തറവാടുകളിൽ ഒന്നാണ് 'ആക്കൽ'. മണത്തണയിൽ എത്തുന്ന കുറുമാത്തൂർ നമ്പൂതിരിപ്പാടിനെ ആക്കൽ തറവാട്ടിൽ നിന്നും ഒരാൾ വന്ന് താംബൂലം വച്ച് തറവാട്ടിലേക്ക് ക്ഷണിക്കണം. ക്ഷണം സ്വീകരിച്ച് തറവാട്ടിൽ എത്തുന്ന കുറുമാത്തൂരിനെ ആക്കൽ തറവാട്ടിലെ കരണവസ്ത്രീ വിളക്ക് കൊളുത്തി സ്വീകരിച്ച് പടിഞ്ഞിറ്റയിലേക്ക് ആനയിക്കണം. തിങ്കളാഴ്ച സന്ധ്യയോടെ ആചാരപൂർവം മണത്തണ ആക്കൽ തറവാട്ടിൽ എത്തിയ കുറുമാത്തൂർ നമ്പൂതിരിപ്പാടിനു മുന്നിൽ അനുഗ്രഹം തേടി കുടുംബാംഗങ്ങൾ എത്തി. തുടർന്ന് നമ്പൂതിരിപ്പാടിനും പരിവാരങ്ങൾക്കുമായി തറവാട്ടിൽ സദ്യയും ഒരുക്കിയിരുന്നു. നാളെ രാവിലെ കുറുമാത്തൂർ കൊട്ടിയൂരിലേക്ക് പുറപ്പെടും. കൊട്ടിയൂരിൽ എത്തുന്ന നമ്പൂതിരിപ്പാട് ആക്കൽ തറവാട് കയ്യാലയിലാണ് വിശ്രമിക്കുക.

## Article Content

കൊട്ടിയൂർ: വൈശാഖമഹോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് ആലിംഗന പുഷ്പാഞ്ജലി. കോലത്തുനാട്ടിലെ കുറുമാത്തൂർ ഇല്ലത്തെ അവകാശമാണ് ഈ പൂജ. കുറുമാത്തൂർ ഇല്ലത്തെ മൂത്ത കാരണവർക്ക് മാത്രമേ കൊട്ടിയൂരിൽ വന്ന് ഈ ആലിംഗനപൂജ ചെയ്യുവാൻ അധികാരമുള്ളൂ. രോഹിണി ആരാധന ദിവസമാണ് കൊട്ടിയൂരിൽ കുറുമാത്തൂർ നമ്പൂതിരിപ്പാടിന്റെ ആലിംഗന പൂജ നടക്കുക. ആലിഗ്നാപുഷ്പാഞ്ജലിക്ക് തലേദിവസം 'നായ്ക്കനാർ' സ്ഥാനീകൻ എന്ന് അറിയപ്പെടുന്ന കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണയിലെ ആക്കൽ തറവാട്ടിൽ എത്തിച്ചേരണം. കൊട്ടിയൂരിന്റെ ഉടമസ്ഥാവകാശം കൈയാളുന്ന നാല് ഊരാളർ തറവാടുകളിൽ ഒന്നാണ് 'ആക്കൽ'. മണത്തണയിൽ എത്തുന്ന കുറുമാത്തൂർ നമ്പൂതിരിപ്പാടിനെ ആക്കൽ തറവാട്ടിൽ നിന്നും ഒരാൾ വന്ന് താംബൂലം വച്ച് തറവാട്ടിലേക്ക് ക്ഷണിക്കണം. ക്ഷണം സ്വീകരിച്ച് തറവാട്ടിൽ എത്തുന്ന കുറുമാത്തൂരിനെ ആക്കൽ തറവാട്ടിലെ കരണവസ്ത്രീ വിളക്ക് കൊളുത്തി സ്വീകരിച്ച് പടിഞ്ഞിറ്റയിലേക്ക് ആനയിക്കണം. തിങ്കളാഴ്ച സന്ധ്യയോടെ ആചാരപൂർവം മണത്തണ ആക്കൽ തറവാട്ടിൽ എത്തിയ കുറുമാത്തൂർ നമ്പൂതിരിപ്പാടിനു മുന്നിൽ അനുഗ്രഹം തേടി കുടുംബാംഗങ്ങൾ എത്തി. തുടർന്ന് നമ്പൂതിരിപ്പാടിനും പരിവാരങ്ങൾക്കുമായി തറവാട്ടിൽ സദ്യയും ഒരുക്കിയിരുന്നു. നാളെ രാവിലെ കുറുമാത്തൂർ കൊട്ടിയൂരിലേക്ക് പുറപ്പെടും. കൊട്ടിയൂരിൽ എത്തുന്ന നമ്പൂതിരിപ്പാട് ആക്കൽ തറവാട് കയ്യാലയിലാണ് വിശ്രമിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298062/kottiyoor-alinganapooja)