---
title: "ഇന്ന് രോഹിണി ആരാധന; കൊട്ടിയൂരിൽ ആലിംഗന പുഷ്പാഞ്ജലി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298089/kottiyoor"
published_at: "2025-06-24T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a1aea96ba8_IMG-20250624-WA0011.jpg"
keywords: []
---

# ഇന്ന് രോഹിണി ആരാധന; കൊട്ടിയൂരിൽ ആലിംഗന പുഷ്പാഞ്ജലി

> **Lead Summary:** **കൊട്ടിയൂർ:** കൊട്ടിയൂർ വൈശാഖ മഹോൽസവത്തിൽ ഇന്ന് രോഹിണി ആരാധന. മണിത്തറയിൽ ഇന്ന് ആലിംഗന പുഷ്പാഞ്ജലി നടക്കും.

## Article Content

**കൊട്ടിയൂർ:** കൊട്ടിയൂർ വൈശാഖ മഹോൽസവത്തിൽ ഇന്ന് രോഹിണി ആരാധന. മണിത്തറയിൽ ഇന്ന് ആലിംഗന പുഷ്പാഞ്ജലി നടക്കും.

രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി. സ്വയംഭൂ ശിലയെ ആലിംഗനം ചെയിതു കൊണ്ട് നടക്കുന്ന അപൂർവ്വമായ ഈ പൂജ കാണാൻ ഭക്തജനങ്ങൾ ഒഴുകിയെത്താറുണ്ട്.26ന് ഈ വർഷത്തെ തൃക്കൂർ അരിയളവ് നടത്തും.

നിത്യപൂജകൾ: രാവിലെ നിർമാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണക്കുടം– വെള്ളിക്കുടം സമർപ്പണം, പന്തീരടി നിവേദ്യം, ഉച്ചശീവേലി, ആയിരം കുടം അഭിഷേകം, അത്താഴ പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298089/kottiyoor)