കണ്ണൂര്‍ മലപ്പട്ടത്ത് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും; കോണ്‍ഗ്രസ് നേതാക്കള്‍ എത്തും

കണ്ണൂര്‍ മലപ്പട്ടത്ത് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും; കോണ്‍ഗ്രസ് നേതാക്കള്‍ എത്തും
Jun 24, 2025 10:55 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും. നേരത്തെ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മാഗാന്ധിയുടെയും ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെയും സംയുക്ത സ്തൂപം സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ക്കുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയുമുണ്ടായി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന സന്ദേശ യാത്ര സിപിഐഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. ജൂണ്‍ അഞ്ചാം തീയതി സ്തൂപം അനാച്ഛാദനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും തെന്നല ബാലകൃഷ്ണപ്പിള്ളയുടെ മരണത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചതാണ്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗാന്ധി യാത്രയായി മലപ്പട്ടം സെന്ററില്‍ എത്തി സ്തൂപം അനാച്ഛാദനം ചെയ്യാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

Kannur

Next TV

Related Stories
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

Jun 24, 2025 02:48 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ...

Read More >>
വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് രണ്ടിടത്ത്, ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ

Jun 24, 2025 02:30 PM

വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് രണ്ടിടത്ത്, ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തം; അമ്മയുടെ മൃതദേഹ ഭാഗങ്ങള്‍ സംസ്കരിച്ചത് രണ്ടിടത്ത്, ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി...

Read More >>
കണ്ണൂരിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം

Jun 24, 2025 02:05 PM

കണ്ണൂരിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂരിൽ വയോധികക്ക് നേരെ തെരുവുനായ...

Read More >>
കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

Jun 24, 2025 01:56 PM

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക്...

Read More >>
അന്നം അഭിമാനം പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്തു

Jun 24, 2025 01:46 PM

അന്നം അഭിമാനം പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്തു

അന്നം അഭിമാനം പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ...

Read More >>
വിഎസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Jun 24, 2025 12:50 PM

വിഎസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വിഎസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് മെഡിക്കൽ...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -