---
title: "സിഗ്നൽ ബോർഡുകൾ കാണാനില്ല വില്ലനായി കാട്ടുപയർ: റോഡിൽ അപകട സാധ്യതയേറുന്നു"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298141/iritty"
published_at: "2025-06-24T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a419fb65b0_WhatsApp_Image_2025-06-24_at_11.28.28_0ae3f291.jpg"
keywords: []
---

# സിഗ്നൽ ബോർഡുകൾ കാണാനില്ല വില്ലനായി കാട്ടുപയർ: റോഡിൽ അപകട സാധ്യതയേറുന്നു

> **Lead Summary:** ഇരിട്ടി: തലശ്ശേരി വളവുപാറ കെ സ് ടി പി റോഡിൽ ബെൻഹിൽ കുന്നിൻ ഭാഗത്തു കാടുകയറിയ നിലയിൽ സിഗ്നൽ ബോർഡുകൾ സ്ഥിതി ചെയുന്നത് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു. ആളുകളുടെ സാന്നിധ്യം കുറഞ്ഞ മേഖല ആയതിനാൽ മാലിന്യം വലിച്ചെറിയുന്നതും ഇവിടെ പതിവാകുകയാണ്.

## Article Content

ഇരിട്ടി: തലശ്ശേരി വളവുപാറ കെ സ് ടി പി റോഡിൽ ബെൻഹിൽ കുന്നിൻ ഭാഗത്തു കാടുകയറിയ നിലയിൽ സിഗ്നൽ ബോർഡുകൾ സ്ഥിതി ചെയുന്നത് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു. ആളുകളുടെ സാന്നിധ്യം കുറഞ്ഞ മേഖല ആയതിനാൽ മാലിന്യം വലിച്ചെറിയുന്നതും ഇവിടെ പതിവാകുകയാണ്.

തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ സിഗ്നൽ ബോർഡുകൾ കാണാൻ സാധിക്കാത്തത് രാത്രി കാലങ്ങളിൽ ഡ്രൈവ് ചെയ്യുന്ന ഡ്രൈവർമാരിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. മേഖലയിൽ വഴി വിളക്ക് ഇല്ലാത്തതും കാടുകയറിയ റോഡരികിലൂടെ നടന്നുപോകുന്നതും പേടിപ്പെടുത്തുകയാണ്. വാഹനങ്ങൾ വരുമ്പോൾ റോഡിൽ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറി നിക്കാനുള്ള സ്ഥലം ഇവിയില്ല. ഇവിടം ഇഴജന്തുക്കളുടെ വിഹാരാകേന്ദ്രമാണെന്ന് എന്ന് നാട്ടുകാർ അഭിപ്രായപെടുന്നു. നിരവധി അപകടങ്ങൾക്ക് വേദിയായ സ്ഥലമാണ് ബെൻഹിൽ കുന്ന്.ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമാണ്‌ അധികൃതർ കണ്ണുതുറക്കുന്നത്.

സന്നദ്ധ സംഘടനകളും ചില വ്യക്തികളും ഇടപെട്ടാണ് മുൻപ് ഇവിടെ ഗതാഗതം സുഗമമാക്കാൻ കാടുകൾ വെട്ടി തെളിച്ചിരുന്നത്. അടുത്ത ദുരന്തത്തിന് കാത്തു നിൽക്കാതെ കാട് വെടിത്തെളിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298141/iritty)