---
title: "കണ്ണൂരിലെ തെരുവ്നായ ശല്യം: ബിജെപി കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി."
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298161/kannur"
published_at: "2025-06-24T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a4f40e34ec_Screenshot_2025-06-24_123638.jpg"
keywords: []
---

# കണ്ണൂരിലെ തെരുവ്നായ ശല്യം: ബിജെപി കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

> **Lead Summary:** **കണ്ണൂർ** : രൂക്ഷമായ തെരുവ്നായ ശല്യത്തിൽ കോർപറേഷൻ തുടരുന്ന അലംഭാവത്തിനെതിരെ ബിജെപി കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.തെരുവ് നായ്ക്കൾക്ക് റെസ്ക്യൂ സെന്റർ സ്ഥാപിക്കുക, തെരുവ് നായ്ക്കളുടെ അക്രമത്തിന് ഇരയായവർക്ക് നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പ്രസിഡണ്ട് കെ കെ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : രൂക്ഷമായ തെരുവ്നായ ശല്യത്തിൽ കോർപറേഷൻ തുടരുന്ന അലംഭാവത്തിനെതിരെ ബിജെപി കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.തെരുവ് നായ്ക്കൾക്ക് റെസ്ക്യൂ സെന്റർ സ്ഥാപിക്കുക, തെരുവ് നായ്ക്കളുടെ അക്രമത്തിന് ഇരയായവർക്ക് നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പ്രസിഡണ്ട് കെ കെ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ് അധ്യക്ഷനായി. എ പി ഗംഗാധരൻ, സി നാരായണൻ, കെ ജി ബാബു എന്നിവർ സംസാരിച്ചു. മാർച്ചിന് എം അനീഷ് കുമാർ ,ഒ കെ സന്തോഷ്, വിജയ് എസ് , രാഹുൽ രാജീവ്, അർച്ചന വണ്ടിച്ചാൽ തുടങ്ങിയവർനേതൃത്വം നൽകി. ബിനിൽ കണ്ണൂർ സ്വാഗതവും സമീർ ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298161/kannur)