---
title: "അന്നം അഭിമാനം പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്തു"
english_title: "Annamabhimanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298177/annamabhimanam"
published_at: "2025-06-24T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a5f4392844_1000101113.jpg"
keywords: []
---

# അന്നം അഭിമാനം പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്തു

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി പോലീസും ജേ സി ഐ ഇരിട്ടി യും പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന അന്നം അഭിമാനം - വിശപ്പു രഹിത ഇരിട്ടി പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്ത പരിപാടി എം ഏൽ എ അഡ്വ: സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു.

## Article Content

**ഇരിട്ടി : **ഇരിട്ടി പോലീസും ജേ സി ഐ ഇരിട്ടി യും പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന അന്നം അഭിമാനം - വിശപ്പു രഹിത ഇരിട്ടി പദ്ധതിക്കു ഒരു മാസത്തെ ഭക്ഷണം സ്പോൺസർ ചെയ്ത പരിപാടി എം ഏൽ എ അഡ്വ: സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു.

ഇരിട്ടി പോലീസ് എസ് എച് ഒ എ കുട്ടികൃഷ്ണൻ സ്വാഗതം ചെയ്തു. ലാൽ ലക്ഷ്മി ലോട്ടറി ഏജൻസി ഉടമ കെ എം മണികണ്ഠൻ ആണ് സ്പോൺസറർ.സബ് ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ,ഉളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ബെന്നി തോമസ്,ഇബ്രാഹിം മുണ്ടേരി,പി കെ മുസ്തഫ, ഒ വിജേഷ്, ഡോ ജി ശിവരാമകൃഷ്ണൻ, കെ സുരേഷ് ബാബു,പി അശോകൻ, സിനോജ് മാക്സ്,ഷാജി ജോസ്, പികെ ജോസ്,  യൂട്യൂബർ നിജിത്ത് നെട്ടൂരാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298177/annamabhimanam)