---
title: "കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം."
english_title: "Best vaccinator"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29820/best-vaccinator"
published_at: "2022-03-05T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222ca76129a7_n3650954661646447187141043fd01c4997a24dfa3808ac4954c8c9558fa0e36da25f8388013ab4061799d8.jpg"
keywords: []
---

# കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം.

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം.

## Article Content

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മികച്ച വാക്സിനേറ്റര്‍മാരുടെ ദേശിയ പുരസ്കാരം.

ദേ​ശീ​യ കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് രണ്ട് മലയാളികള്‍ അര്‍ഹരായത്.

‌ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജെ​പി​എ​ച്ച്‌എ​ന്‍ ഗ്രേ​ഡ് വ​ണ്‍ ടി ​ഭ​വാ​നി, തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് വ​ണ്‍ പ്രി​യ എ​ന്നി​വ​രാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്.

അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നമായ മാ​ര്‍​ച്ച്‌ എ​ട്ടിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഇ​വ​ര്‍​ക്ക് പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ക്കും. പുരസ്‌കാരത്തിന് അര്‍ഹരായ പ്രി​യ​യേ​യും ഭ​വാ​നി​യേ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29820/best-vaccinator)