---
title: "വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298239/iritty"
published_at: "2025-06-24T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685aa77668b73_IMG-20250624-WA0054.jpg"
keywords: []
---

# വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ, യു പി വിഭാഗങ്ങളുടെ വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി , വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവുംസംഘടിപ്പിച്ചു . വിജയോത്സവം സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാകുളം അധ്യക്ഷനായിരുന്നു.

## Article Content

**ഇരിട്ടി** : എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ, യു പി വിഭാഗങ്ങളുടെ വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി , വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവുംസംഘടിപ്പിച്ചു . വിജയോത്സവം സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാകുളം അധ്യക്ഷനായിരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബുകൾ എന്നിവ ഫ്ലവേഴ്സ് ചാനൽ ഫയിം ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. മുൻ കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ മുഖ്യാതിഥിയായിരുന്നു. ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, പ്രധാന അധ്യാപിക സിസിലി ജോസഫ്, ലിൻസി പി സാം, ബെന്നി കെ മാത്യു, ജിമ്മി വട്ടംതൊട്ടിയിൽ,കെ. മനോജ് , ലീമാ സന്തോഷ്, കുമാരി വി.ജെ. അശ്വതി, സ്റ്റാഫ് സെക്രട്ടറി ഫാ. ബിജു ആൻറണി എന്നിവർ പ്രസംഗിച്ചു . എസ്എസ്എൽസി ഫുൾ എ പ്ലസ് , ഒൻപത് എ പ്ലസ് , യു എസ് എസ് എന്നിവ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298239/iritty)