---
title: "കൊട്ടിയൂർ ഉത്സവനഗരിയിൽ തീർത്ഥാടക സൗകര്യങ്ങൾ പരിഷ്കരിക്കണം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി "
english_title: "kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298376/kottiyoor"
published_at: "2025-06-25T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685baba7387d6_IMG-20250625-WA0041.jpg"
keywords: []
---

# കൊട്ടിയൂർ ഉത്സവനഗരിയിൽ തീർത്ഥാടക സൗകര്യങ്ങൾ പരിഷ്കരിക്കണം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ ഉത്സവനഗരിയിൽ തീർത്ഥാടക സൗകര്യങ്ങൾ പരിഷ്കരിക്കണമെന്നും ഗതാഗതകുരുക്ക് പരിഹരിച്ച് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും കൊട്ടിയൂർ ദേവസ്വം ബോർഡും പിഡബ്ല്യുഡി യും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വയോഗം ആവശ്യപ്പെട്ടു.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ ഉത്സവനഗരിയിൽ തീർത്ഥാടക സൗകര്യങ്ങൾ പരിഷ്കരിക്കണമെന്നും ഗതാഗതകുരുക്ക് പരിഹരിച്ച് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും കൊട്ടിയൂർ ദേവസ്വം ബോർഡും പിഡബ്ല്യുഡി യും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വയോഗം ആവശ്യപ്പെട്ടു.

കൊട്ടിയൂരിലേക്ക് എത്തിച്ചേരുന്ന ഭക്തജന തിരക്ക് ഓരോ വർഷവും ക്രമാതീതമായി വർദ്ധിച്ചു വരുന്നതിനാൽ അവിടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണ്. വരും വർഷങ്ങളിൽ തിരക്ക് വധിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടു കൊണ്ട് പാർക്കിംഗും അനുബന്ധ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കി വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടത്.

കൊട്ടിയൂർ ഉത്സവ നഗരിയിലേക്ക് ഉത്സവകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടാതെ സുഗമമായ യാത്ര സൗകര്യം ഉറപ്പ് വരുത്തുന്ന രീതിയിലുള്ള റോഡ് വികസനം പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്നും കൃത്യതയാർന്ന ഉത്തരവാദിത്വത്തോടെ കൂടി നിർവഹിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ഉത്സവകാലത്ത് ഗതാഗതകുരുക്കിൽപെട്ട് കൊട്ടിയൂരും പരിസരത്തുമുള്ള സ്ഥിരതാമസക്കാരും വിദ്യാർത്ഥികളും, രോഗികളും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കൊട്ടിയൂരിലേക്കുള്ള പ്രധാന റോഡിന്റെയും അനുബന്ധ റോഡുകളുടെ നവീകരണം, വികസനം തുടങ്ങിയ കാര്യങ്ങളിൽ ഗവൺമെൻ്റും, പോലീസ് സേനയും, മറ്റ് അനുബന്ധ ഡിപ്പാർട്ട്മെൻ്റുകളും ചേർന്ന് സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം ലിസ്സി ജോസഫ്, ഡിസിസി വൈസ് പ്രസിഡണ്ട് സുദീപ് ജെയിംസ്, ബെന്നി ഫിലിപ്പ്, സണ്ണി സിറിയക്, പൂക്കോത്ത് അബൂബക്കർ, പൊയിൽ മുഹമ്മദ്, റോയ് നമ്പുടാകം, ജോസ് നടപ്പുറം,ജോണി ആമക്കാട്ട്, ഷഫീർ ചെക്ക്യാട്ട്, ചാക്കോ തൈക്കുന്നേൽ, ലിസമ്മ ജോസഫ്, വി രാജു, പി പി മുസ്തഫ,അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, സി എം മാണി,ജിജോ ആന്റണി, സുഭാഷ് ബാബു സി,സി ജെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298376/kottiyoor)