---
title: "അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ വായനക്കളരി ഉദ്ഘാടനം ചെയ്തു."
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298468/adakkathod"
published_at: "2025-06-25T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bfe129807d_IMG-20250625-WA0047.jpg"
keywords: []
---

# അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ വായനക്കളരി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** അടക്കത്തോട്: വായന വാരാചരണത്തിന്റെ ഭാഗമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വായനക്കളരി യുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ്‌ ഫവാസ് , ലെന മരിയ ബിജു എന്നിവർക്കു പത്രം നൽകി പൂർവ്വാധ്യാപകരായ എലിസബത്ത് സി ചിറയിൽ , ജാക്വിലിൻ കെ.ജെ, സിൽവി ടോമി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

## Article Content

അടക്കത്തോട്: വായന വാരാചരണത്തിന്റെ ഭാഗമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വായനക്കളരി യുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ്‌ ഫവാസ് , ലെന മരിയ ബിജു എന്നിവർക്കു പത്രം നൽകി പൂർവ്വാധ്യാപകരായ എലിസബത്ത് സി ചിറയിൽ , ജാക്വിലിൻ കെ.ജെ, സിൽവി ടോമി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , മലയാള മനോരമ സർക്കുലേഷൻ സൂപ്പർവൈസർ അനീഷ് ,ജോസ് ജോസഫ് , മഞ്ജുള എ, എസ്തർ അന്ന ബോബി എന്നിവർ പ്രസംഗിച്ചു.

വിശിഷ്ടാതിഥികളായി യു.കെ യിൽ നിന്നും വന്ന ഫാദർ ജോൺ ഹോവിഗ്ടൺ ,ജീഷ സാബുജി എന്നിവർ വായനാനുഭവങ്ങൾ പങ്കു വെച്ചു. വായന വാരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് . 26 ന് സമാപന സമ്മേളനത്തിൽ പ്രശസ്ത തിരക്കഥാകൃത്തുംകെ.ജി എഫ് റൈറ്ററുമായ സുധാംശു കുട്ടികളുമായി സംവദിക്കും..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298468/adakkathod)