---
title: "എടക്കാട് പാറപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് യുവാവിനെ കാണാതായി"
english_title: "parapalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298543/parapalli"
published_at: "2025-06-26T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cc11d4ded8_download_(6).jpeg"
keywords: []
---

# എടക്കാട് പാറപ്പള്ളി കടപ്പുറത്ത് തിരയിൽ പെട്ട് യുവാവിനെ കാണാതായി

> **Lead Summary:**  **എടക്കാട്** :എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽ പെട്ട് കാണാതായി. കടലോരത്തിരിക്കുകയായിരുന്ന 4 യുവാക്കളിൽ 2 പേർ തിരയിൽ അകപ്പെട്ടു. ഒരാൾ രക്ഷപെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫ് എന്നി വരുടെ മകൻ 18 വയസ്സുള്ള ഫർഹാൻ റഹൂഫിനെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

## Article Content

 **എടക്കാട്** :എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽ പെട്ട് കാണാതായി. കടലോരത്തിരിക്കുകയായിരുന്ന 4 യുവാക്കളിൽ 2 പേർ തിരയിൽ അകപ്പെട്ടു. ഒരാൾ രക്ഷപെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫ് എന്നി വരുടെ മകൻ 18 വയസ്സുള്ള ഫർഹാൻ റഹൂഫിനെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298543/parapalli)