---
title: "കാറിൽ കടത്തിയ 19 കുപ്പി മാഹിമദ്യവുമായി പാലയോട് സ്വദേശി പിടിയിൽ"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298569/iritty"
published_at: "2025-06-26T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cdb045b22b_WhatsApp_Image_2025-06-26_at_10.51.18_c97ea62e.jpg"
keywords: []
---

# കാറിൽ കടത്തിയ 19 കുപ്പി മാഹിമദ്യവുമായി പാലയോട് സ്വദേശി പിടിയിൽ

> **Lead Summary:** ഇരിട്ടി:കാറിൽ കടത്തിയ മാഹി മദ്യവുമായി ഒരാൾപിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെ ക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിലാണ് 19 കുപ്പി മാഹി മദ്യവുമായി തെരൂർ പാലയോട് സ്വദേശി എം മുകേഷ് പിടിയിലായത് .

## Article Content

ഇരിട്ടി:കാറിൽ കടത്തിയ മാഹി മദ്യവുമായി ഒരാൾപിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെ ക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിലാണ് 19 കുപ്പി മാഹി മദ്യവുമായി തെരൂർ പാലയോട് സ്വദേശി എം മുകേഷ് പിടിയിലായത് .

മദ്യംകടത്താനുപയോഗിച്ച കാറും കസ്റ്റഡിയി ലെടുത്തു. എക്സൈസ് സംഘ ത്തിൽ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ ആനന്ദകൃഷ്ണൻ, ഇരിട്ടി അസി. എക്സൈസ് ഇൻസ്പെക്ടർ കെ ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, കെ രമീഷ്, ടി പി സുദീപ്, സിവിൽ എക്സൈസ് ഡ്രൈവർ കെ.പി ജുനീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298569/iritty)