---
title: "ആറളംഫാമിൽ കാട്ടാന ചരിഞ്ഞു"
english_title: "Aaralamfam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298635/aaralamfam"
published_at: "2025-06-26T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d115fdc2a1_1000101895.jpg"
keywords: []
---

# ആറളംഫാമിൽ കാട്ടാന ചരിഞ്ഞു

> **Lead Summary:** **ആറളം : **ആറളം ഫാം പന്ത്രണ്ടാം ബ്ലോക്കിലെ തവരഞ്ഞാൽ മേഖലയിലാണു ചരിഞ്ഞ നിലയിൽ കാട്ടുകൊമ്പനെ കണ്ടെത്തിയത്. ആനയുടെ ശരീരം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. അതേ സമയം ആറളം ഫാം പുനരധിവാസമേഖലയിൽ കാട്ടാന കലി തുടർക്കഥയാവുകയാണ് .

## Article Content

**ആറളം : **ആറളം ഫാം പന്ത്രണ്ടാം ബ്ലോക്കിലെ തവരഞ്ഞാൽ മേഖലയിലാണു ചരിഞ്ഞ നിലയിൽ കാട്ടുകൊമ്പനെ കണ്ടെത്തിയത്. ആനയുടെ ശരീരം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. അതേ സമയം ആറളം ഫാം പുനരധിവാസമേഖലയിൽ കാട്ടാന കലി തുടർക്കഥയാവുകയാണ് .

ആറളം ഫാം ബ്ലോക്ക് 7 ലെ കൈതതോട് മേഖലയിലെ സിബിയുടെ വീടിന്റെ വർക്ക് ഏറിയയും ഷെഡും അസ്പറ്റോസ് ഷീറ്റ് ഉൾപ്പെടെ കാട്ടാന തകർത്ത വാർത്ത ഇന്നലെ മലയോര ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നു .

കുറച്ചു നാളുകൾക്കു മുന്നിൽ ബ്ലോക്ക് 13 ൽ വെള്ളി ലീല ദമ്പതികളെ കൊന്നതും, കഴുതിഞ്ഞ ദിവസം വീടിനു നേരെ ആക്രമണം നടത്തിയതും കുറച്ചു കാലങ്ങളായി പുനരധിവാസ മേഖലയിൽ ചുറ്റിത്തിരിയുന്ന അപകടകാരിയായ മോഴയാനയാണെന്ന് പ്രദേശ വാസികളിൽ നിന്നും ആരോപണം ഉയർന്നിരുന്നു .

ഇതിനു പിന്നാലെയാണ് ഇപ്പോൾ പന്ത്രണ്ടാം ബ്ലോക്കിൽ കാട്ടാന ചരിഞ്ഞ വാർത്ത പുറത്തു വരുന്നത് . ഏതാനയാണ് ചെരിഞ്ഞത് , എങ്ങനെയാണ് ചെരിഞ്ഞത് തുടങ്ങിയ കാര്യങ്ങൾ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയുയുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298635/aaralamfam)