വേക്കളം : വേക്കളം എ യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ പി രാജീവൻ, സോഷ്യൽ സയൻസ് കൺവീനർ നിഷ വി ഐ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, ലഹരി വിമുക്ത ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ നടന്നു. ആരോഗ്യമുള്ള ഭാവിയാണ് ലഹരി എന്ന സന്ദേശം ഉണർത്തിക്കൊണ്ട് സ്കൂളിൽ സുംബാ ഡാൻസ് നടത്തി.
വായന ലഹരിയാക്കി മാറ്റുന്ന വായനം 2025 എന്ന അവധിക്കാല വായന തുടർന്നു നടത്തിവരുന്നു. ലഹരിവിരുദ്ധം എന്ന ആശയവു മായി ബന്ധപ്പെട്ട് സ്ക്കിറ്റുകൾ, മുദ്രാഗീ തങ്ങൾ, കഥ, കവിത എന്നിവ ചേർന്ന ലഹരി വിരുദ്ധ പ്പതിപ്പ് എന്നിവയുടെ നിർമ്മാണം തുടങ്ങിയ വ്യത്യസ്ത ക്ലാസ്സ് തല പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
Vekkalomups