---
title: "ഓണക്കനി നിറപ്പൊലിമ ജില്ലാതല ഉദ്ഘാടനം നടന്നു"
english_title: "Onamkani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298659/onamkani"
published_at: "2025-06-26T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d20077da39_1000101934.jpg"
keywords: []
---

# ഓണക്കനി നിറപ്പൊലിമ ജില്ലാതല ഉദ്ഘാടനം നടന്നു

> **Lead Summary:** **കണ്ണൂർ : ** കുടുംബശ്രീ ജില്ലാ മിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓണക്കനി നിറപൊലിമ പദ്ധതിക്ക് തുടക്കമായി. ഓണത്തിനാവശ്യമായ പച്ചക്കറികൾ, പൂക്കൾ എന്നിവ സ്വയം ഉല്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ലാതല നടീൽ കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻതോട് വയലിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : ** കുടുംബശ്രീ ജില്ലാ മിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓണക്കനി നിറപൊലിമ പദ്ധതിക്ക് തുടക്കമായി. ഓണത്തിനാവശ്യമായ പച്ചക്കറികൾ, പൂക്കൾ എന്നിവ സ്വയം ഉല്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ലാതല നടീൽ കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻതോട് വയലിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.

മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ അധ്യക്ഷനായി . ജില്ല മിഷൻ കോഡിനേറ്റർ എം വി ജയൻ മുഖ്യ അതിഥിയായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശാന്തമ്മ ,എ ഷീന, കെ ഷിവ്യ, വിജേഷ് മാറോളി , കെ അജീഷ്ണ എൻ വി ഷാജൻ, പി അബ്ദുൽ ഖാദർ,എന്‍ വി ശ്രീജ, ലതീഷ് ബാബു, സൈജു പത്മനാഭൻ , കെ വിജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298659/onamkani)