---
title: "എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂളിൽ ഉച്ചഭക്ഷണമായി ബുധനാഴ്ച വിളമ്പിയത് ഫ്രൈഡ് റൈസ്"
english_title: "Friedrice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298662/friedrice"
published_at: "2025-06-26T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d224b47f22_1000101932.jpg"
keywords: []
---

# എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂളിൽ ഉച്ചഭക്ഷണമായി ബുധനാഴ്ച വിളമ്പിയത് ഫ്രൈഡ് റൈസ്

> **Lead Summary:** **എടയന്നൂർ : **സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ പതിവ് ഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് രുചികരമായ ഫ്രൈഡ് റൈസ് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂളിൽ ഉച്ചഭക്ഷണമായി ബുധനാഴ്ച വിളമ്പിയത് ഫ്രൈഡ് റൈസ്. വിദ്യാർത്ഥികൾക്ക് കൂടുതൽ രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ യാണ് പദ്ധതിയുടെ തുടക്കം. സാധാരണയായി ലഭിക്കുന്ന ചോറ്, കറിയുടെയും പകരമായി, ഒപ്പം ചേർന്ന് ഉണ്ടാക്കിയ ഫ്രൈഡ് റൈസ് കുട്ടികളിൽ വലിയ ആവേശം സൃഷ്ടിച്ചു. അരി, മുട്ട,കാബേജ്,കാരറ്റ്,ബീൻസ്, ഉള്ളി തണ്ട്,കാപ്സിക്കം, പച്ചമുളക്,കുരുമുളക് പൊടിമല്ലിയില,സോസ്, എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും രക്ഷിതാക്കളും ഈ മാറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നാണ് അദ്ധ്യാപകരുടെ പ്രതികരണം.

## Article Content

**എടയന്നൂർ : **സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ പതിവ് ഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് രുചികരമായ ഫ്രൈഡ് റൈസ് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി എടയന്നൂർ തെരൂർ എം.എൽ.പി. സ്കൂളിൽ ഉച്ചഭക്ഷണമായി ബുധനാഴ്ച വിളമ്പിയത് ഫ്രൈഡ് റൈസ്. വിദ്യാർത്ഥികൾക്ക് കൂടുതൽ രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ യാണ് പദ്ധതിയുടെ തുടക്കം. സാധാരണയായി ലഭിക്കുന്ന ചോറ്, കറിയുടെയും പകരമായി, ഒപ്പം ചേർന്ന് ഉണ്ടാക്കിയ ഫ്രൈഡ് റൈസ് കുട്ടികളിൽ വലിയ ആവേശം സൃഷ്ടിച്ചു. അരി, മുട്ട,കാബേജ്,കാരറ്റ്,ബീൻസ്, ഉള്ളി തണ്ട്,കാപ്സിക്കം, പച്ചമുളക്,കുരുമുളക് പൊടിമല്ലിയില,സോസ്, എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും രക്ഷിതാക്കളും ഈ മാറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നാണ് അദ്ധ്യാപകരുടെ പ്രതികരണം.

വിദ്യാർത്ഥികൾക്ക് പോഷകമൂല്യം കൂടിയ ഭക്ഷണം രുചികരമാക്കുക എന്നതാണ് ലക്ഷ്യം. അവർ ആഹ്ലാദത്തോടെ സ്വീകരിച്ച കാണുമ്പോൾ അതു ആത്മസന്തോഷം നൽകുന്നുവെന്ന് പ്രധാനാധ്യാപികൻ പി.വി സഹീർ പറഞ്ഞു. സാമ്പത്തിക ചെലവ് അധികമാണെങ്കിലും കൂടുതൽ ഫണ്ട് ഉച്ച ഭക്ഷണത്തിന് അനുവദിച്ചാൽ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നും പാചകസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഭക്ഷണം ഒരുക്കുന്നുവെന്നും പദ്ധതി കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുമെന്നും പ്രധാന അധ്യാപകൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298662/friedrice)