---
title: "ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു"
english_title: "Milmagroupinsurance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298684/milmagroupinsurance"
published_at: "2025-06-26T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d37cd8c3b7_1000101982.jpg"
keywords: []
---

# ക്ഷീര കർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ഓടംതോട് : ** ഓടംതോട് ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകുന്നക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10. 30 നു സംഘം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ ക്ഷീരകർഷകർക്കുള്ള ഗ്രൂപ്പ്‌ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കേ അസുഖബാധിതനായി മരണപ്പെട്ട കെ കെ മുകുന്ദന്റെ അവകാശിക്കു പദ്ധതി പ്രകാരമുള്ള 50000 രൂപ സംഘം പ്രസിഡന്റ് വി യു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതിയംഗം വി ടി ചാക്കോ കൈമാറി.

## Article Content

**ഓടംതോട് : ** ഓടംതോട് ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകുന്നക്ലെയിം തുകയുടെ വിതരണപ്പരിപാടി സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10. 30 നു സംഘം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ ക്ഷീരകർഷകർക്കുള്ള ഗ്രൂപ്പ്‌ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കേ അസുഖബാധിതനായി മരണപ്പെട്ട കെ കെ മുകുന്ദന്റെ അവകാശിക്കു പദ്ധതി പ്രകാരമുള്ള 50000 രൂപ സംഘം പ്രസിഡന്റ് വി യു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതിയംഗം വി ടി ചാക്കോ കൈമാറി.

മിൽമ p & I കണ്ണൂർ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ചിൽസു കെ, മണത്തണ സർവീസ് സഹകരണബാങ്കു പ്രസിഡന്റ് പി വി പ്രഭാകരൻ, ആദർശ് കെ, ലാലു എം എ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298684/milmagroupinsurance)