മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്ന കേസ്: മകൻ അറസ്റ്റില്‍

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്ന കേസ്:  മകൻ അറസ്റ്റില്‍
Jun 27, 2025 08:56 AM | By sukanya

മഞ്ചേശ്വരം : അമ്മയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ മകൻ അറസ്റ്റില്‍. മഞ്ചേശ്വരം വോർക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60)യെ കൊലപ്പെടുത്തിയ കേസില്‍ മകൻ മെല്‍വിൻ മൊണ്ടേറ ആണ് പിടിയിലായത്.

അമ്മയെ തീകൊളുത്തിയശേഷം ഇയാള്‍ അയല്‍വാസിയായ സ്ത്രീയേയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി തീകൊളുത്താൻ ശ്രമിച്ചിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ഉഡുപ്പി കുന്ദാപുരയില്‍ വെച്ചാണ് പിടികൂടിയത്. 200 കിലോമീറ്റർ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിൻ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിൻ തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവർ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Arrested

Next TV

Related Stories
ലഹരി വിരുദ്ധ സന്ദേശ റാലിയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

Jun 27, 2025 03:27 PM

ലഹരി വിരുദ്ധ സന്ദേശ റാലിയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ സന്ദേശ റാലിയും സാംസ്കാരിക സദസ്സും...

Read More >>
കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെ ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ച സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു

Jun 27, 2025 03:16 PM

കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെ ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ച സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു

കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനു നേരെ ജയസൂര്യയുടെ ഒപ്പമെത്തിയവർ മർദ്ദിച്ച സംഭവത്തിൽ കേളകം പ്രസ് ഫോറം...

Read More >>
മൂല്യനിര്‍ണയ അപാകത; ഉത്തരം എഴുതിയിട്ടും മാര്‍ക്ക് ലഭിച്ചില്ല; പരാതിയുമായി വിദ്യാര്‍ഥി

Jun 27, 2025 01:05 PM

മൂല്യനിര്‍ണയ അപാകത; ഉത്തരം എഴുതിയിട്ടും മാര്‍ക്ക് ലഭിച്ചില്ല; പരാതിയുമായി വിദ്യാര്‍ഥി

മൂല്യനിര്‍ണയ അപാകത; ഉത്തരം എഴുതിയിട്ടും മാര്‍ക്ക് ലഭിച്ചില്ല; പരാതിയുമായി...

Read More >>
കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു

Jun 27, 2025 12:19 PM

കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു

കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ...

Read More >>
ലഹരി വിരുദ്ധ ദിനാചരണം നടത്തി

Jun 27, 2025 11:56 AM

ലഹരി വിരുദ്ധ ദിനാചരണം നടത്തി

ലഹരി വിരുദ്ധ...

Read More >>
ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതല്‍ അനിശ്ചിതകാല സമരം

Jun 27, 2025 11:29 AM

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതല്‍ അനിശ്ചിതകാല സമരം

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതല്‍ അനിശ്ചിതകാല...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -