---
title: "ലഹരി വിരുദ്ധ ദിനാചരണം നടത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298799/kannur"
published_at: "2025-06-27T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e39953cc62_Screenshot_2025-06-27_115515.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനാചരണം നടത്തി 

> **Lead Summary:** **കണ്ണൂർ:** പള്ളിക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും വിമുക്തി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ റാലി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ ഇസ്മായിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

## Article Content

**കണ്ണൂർ:** പള്ളിക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും വിമുക്തി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ റാലി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ ഇസ്മായിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു.

പള്ളിക്കുന്ന് ബസ് സ്റ്റോപ്പ്‌ കേന്ദ്രീകരിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയാണ് എന്ന് കാണിച്ച് പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് ഒപ്പുമരം തീർത്തു. വിദ്യാർത്ഥികൾക്കായ് പോസ്റ്റർ നിർമാണ മത്സരവും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ യൂസഫ് ചന്ദ്രങ്കണ്ടി, ഹെഡ്മിസ്ട്രെസ് ശ്രീജ, പി കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ ഇസ്മായിൽ, വിമുക്തി ക്ലബ് കൺവീനർ പി എസ് സുശാന്ത്, പ്രിയേഷ് ഒ കെ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298799/kannur)