---
title: "കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298809/kottiyoor"
published_at: "2025-06-27T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e3f89a834d_Screenshot_2025-06-27_122119.jpg"
keywords: []
---

# കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു

> **Lead Summary:** കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ജയസുര്യ കൊട്ടിയൂരിൽ ദർശനത്തിനെത്തിയത്. സജീവ് നായർ ചിത്രമെടുക്കാൻ ശ്രമിച്ചപ്പോഴാണ് ജയസൂര്യയ്ക്ക് ഒപ്പമെത്തിയ സംഘം കാമറ പിടിച്ചു പറിക്കാനും നശിപ്പിക്കാനും ശ്രമിച്ചത്. തുടർന്ന് ഓഫിസിലേക്ക് മടങ്ങിയ സജീവിനെ ദർശനം കഴിഞ്ഞ് വരും വഴി ഓഫീസിൽ വച്ചും കയ്യേറ്റം ചെയ്തു.

## Article Content

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ജയസുര്യ കൊട്ടിയൂരിൽ ദർശനത്തിനെത്തിയത്. സജീവ് നായർ ചിത്രമെടുക്കാൻ ശ്രമിച്ചപ്പോഴാണ് ജയസൂര്യയ്ക്ക് ഒപ്പമെത്തിയ സംഘം കാമറ പിടിച്ചു പറിക്കാനും നശിപ്പിക്കാനും ശ്രമിച്ചത്. തുടർന്ന് ഓഫിസിലേക്ക് മടങ്ങിയ സജീവിനെ ദർശനം കഴിഞ്ഞ് വരും വഴി ഓഫീസിൽ വച്ചും കയ്യേറ്റം ചെയ്തു.

ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. കേളകം പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298809/kottiyoor)