---
title: "ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി"
english_title: "He shot himself and killed himself"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29888/He-shot-himself-and-killed-himself"
published_at: "2022-03-05T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62232cba32a4a_IMG-20220305-WA0115.jpg"
keywords: []
---

# ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി

> **Lead Summary:** ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ സ്വയം നിറയൊഴിച്ചു ജീവനൊടുക്കിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ണൂർ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു, എം.എൻ ഹൗസിൽ ദാസൻ - രുക്മിണി ദമ്പതികളുടെ മകൻ എം.എൻ വിപിൻദാസാ ണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടി വെച്ചു മരിച്ചത്.

## Article Content

ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ സ്വയം നിറയൊഴിച്ചു ജീവനൊടുക്കിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ണൂർ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു, എം.എൻ ഹൗസിൽ ദാസൻ - രുക്മിണി ദമ്പതികളുടെ മകൻ എം.എൻ വിപിൻദാസാ ണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടി വെച്ചു മരിച്ചത്.

വെള്ളിയാഴ്ച കൈത്തോക്ക് ഉപയോഗിച്ചു സ്വയം തലയ്ക്കു വെടിവയ്ക്കുകയായിരുന്നെന്നാണ് സഹപ്രവർത്തകർ പറയുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ പീഢനമാണ് ആത്മഹത്യയിലേക്ക് പ്രേരിപിച്ചതെന്ന ആരോപണമുണ്ട്. വിപിനു പുതുതായി നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം അടുത്താഴ് ച്ച നടക്കാനിരിക്കെയാണ് മരണം.

വീട്ടിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് വിപിൻ ജീവനൊടുക്കിയതെന്ന് വിപിനിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അവധി ലഭിക്കാത്തതിനെ തുടർന്നുള്ള മനോ വിഷമം വിപിൻ ഇവരുമായി പങ്കു വെച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മരണ വിവരം നാട്ടിലെത്തുന്നത്. 2005 ലാണ് വിപിൻ സി. ആർ.പി.എഫിൽ ചേർന്നത്. വിപിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ തുടങ്ങിയിട്ടുണ്ട് ഭാര്യ.കീർത്തന.ഒരു കുട്ടിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29888/He-shot-himself-and-killed-himself)