---
title: "ഉളിക്കൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു   "
english_title: "Drug Awareness Classes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/298915/Drug-awareness-classes"
published_at: "2025-06-27T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e9629b3b55_123q.jpg"
keywords: []
---

# ഉളിക്കൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു   

> **Lead Summary:** ഇരിട്ടി: ലോക ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി ഉളിക്കൽ ലിസ്കോ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വായനപക്ഷാചരണത്തിൻ്റെ അനുബന്ധ പരിപാടിയായി ഗ്രന്ഥശാലാഹാളിൽ നടന്ന ചടങ്ങിൽ ഉളിക്കൽ പോലീസ് എസ് എച്ഒ വി.എം.ഡോളി ക്ലാസ്സ് നയിച്ചു. കേരളീയ സാമൂഹ്യ ജീവിതത്തിൽ രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വരുത്തിവയ്ക്കുന്ന വിപത്ത് എത്ര മാത്രം ഭീതിതമാണെന്നും, അവയുടെ വിപണനവും ഉപഭോഗവും ഇല്ലാതാക്കാനുള്ള ജാഗ്രതയും ഉത്തരവാദിത്തവും, അധികൃതരോടൊപ്പം ഓരോ പൗരൻ്റെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

## Article Content

ഇരിട്ടി: ലോക ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി ഉളിക്കൽ ലിസ്കോ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വായനപക്ഷാചരണത്തിൻ്റെ അനുബന്ധ പരിപാടിയായി ഗ്രന്ഥശാലാഹാളിൽ നടന്ന ചടങ്ങിൽ ഉളിക്കൽ പോലീസ് എസ് എച്ഒ വി.എം.ഡോളി ക്ലാസ്സ് നയിച്ചു. കേരളീയ സാമൂഹ്യ ജീവിതത്തിൽ രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വരുത്തിവയ്ക്കുന്ന വിപത്ത് എത്ര മാത്രം ഭീതിതമാണെന്നും, അവയുടെ വിപണനവും ഉപഭോഗവും ഇല്ലാതാക്കാനുള്ള ജാഗ്രതയും ഉത്തരവാദിത്തവും, അധികൃതരോടൊപ്പം ഓരോ പൗരൻ്റെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഗ്രന്ഥശാലകളുടെ പ്രസക്തിയും പ്രധാന്യവും വിശദീകരിച്ചു.  ലിസ്കോ ഗ്രന്ഥശാലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് പി.കെ.ഷാജി അധ്യക്ഷനായിരുന്നു. എ.കെ.അശോക് കുമാർ, പി.വി.ഗോപാലൻ, രഘു തോപ്പിൽ, ഷൈജു, ബാബുരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ലിസ്കോ നിർവാഹക സമിതി അംഗം രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/298915/Drug-awareness-classes)