---
title: "ജി എസ് ടിയുടെ പേരിൽ പീഡനമെന്ന് വ്യാപാരികൾ : യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ധർണ്ണ എട്ടിന്"
english_title: "Marchent cheamber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29895/marchent-cheamber"
published_at: "2022-03-05T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622332515fd83_Picsart_22-03-05_15-19-14-985.jpg"
keywords: []
---

# ജി എസ് ടിയുടെ പേരിൽ പീഡനമെന്ന് വ്യാപാരികൾ : യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ധർണ്ണ എട്ടിന്

> **Lead Summary:** മർച്ചൻ ചേംബർ പ്രസ്സ് ജി എസ് ടി ഉദ്യോഗസ്ഥരുടെ വ്യാപാരി പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചൻറ് സ് ചേംബർ ജില്ലാകമ്മിറ്റി എട്ടിന് 10മുതൽ 12 വരെ കണ്ണൂരിൽ ജി എസ് ടി ഓഫീസിനുമുന്നിൽ ധർണ നടത്തും. 

## Article Content

മർച്ചൻ ചേംബർ പ്രസ്സ് ജി എസ് ടി ഉദ്യോഗസ്ഥരുടെ വ്യാപാരി പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചൻറ് സ് ചേംബർ ജില്ലാകമ്മിറ്റി എട്ടിന് 10മുതൽ 12 വരെ കണ്ണൂരിൽ ജി എസ് ടി ഓഫീസിനുമുന്നിൽ ധർണ നടത്തും. 

വ്യാപാരി സൗഹൃദ അന്തരീക്ഷവും വ്യവസായ സൗഹൃദ അന്തരീക്ഷവും പ്രഖ്യാപിച്ച് വ്യാപാരികളെയും വ്യവസായികളെയും കേരളത്തിലേക്ക് ക്ഷണിച്ചിട്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ ഇറക്കിവിട്ടു അവർക്ക് ക്വാട്ട നൽകി കടകളിൽ കയറി സാധനം വാങ്ങി തിരക്ക് നടിച്ചു ബില്ല് എഴുതുന്നതിനു മുൻപ് പുറത്തിറങ്ങി തിരിച്ചുവന്ന് ബിൽ നൽകിയില്ലെന്ന് കാരണം പറഞ്ഞു ഇരുപതിനായിരം രൂപ ഫൈൻ അടുപ്പിക്കുന്ന സ്ഥിതിയാണെന്ന് ഭാരവാഹികൾ ആരോപിച്ചു.

ഒരു ജി എസ് ടി ഉദ്യോഗസ്ഥൻ ദിവസം ചുരുങ്ങിയത് മൂന്ന് കടകൾ എങ്കിലും കയറി വ്യാപാരികളെ ഫൈൻ അടുപ്പിക്കുന്ന സ്ഥിതിയാണ്. കാലിയായ സർക്കാർ ഖജനാവ് നിറക്കാൻ സർക്കാർ കണ്ടുപിടിച്ച നൂതന മാർഗ്ഗമാണിത്.ഇതിൽ  പ്രതിക്ഷേധിച്ച് യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ സംസ്ഥാനവ്യാപകമായി ധർണ നടത്തുകയാണ്.

സ്വർണക്കടകളിൽ സിസിടിവി വെക്കണമെന്ന സർക്കാർ നിർദ്ദേശം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സിസിടിവി പോലീസ് സ്റ്റേഷനിലും ജി എസ് ടി ഓഫീസിലും തത്സമയം കാണാൻ കഴിയണം എന്ന വകുപ്പ് നിർദ്ദേശവും ബാലിശമാണ് എല്ലാ സംസ്ഥാനങ്ങളിലും വാറ്റ് നികുതി അസാധുവായിട്ടും കേരളത്തിൽ ഇപ്പോഴും നിരവധി വ്യാപാരികൾക്ക് നിയമത്തിന്റെ പേരിൽ ലക്ഷങ്ങൾ പിഴയടക്കാൻ നോട്ടീസ് നൽകി കൊണ്ടിരിക്കുകയാണ്. 

ധർണ ജില്ലാ പ്രസിഡൻറ് ടി എഫ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡൻറ് ടി എഫ് സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി എൻ കെ ഷിനോജ് കെഎം ബഷീർ പി വി മനോഹരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29895/marchent-cheamber)