---
title: "സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍"
english_title: "International level education "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29896/international-level-education"
published_at: "2022-03-05T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622332218356c_n36520385416464737541999216d3f243df92ab775a7c8e834a79de882750cc58443903965ecfc25cd44b47.jpg"
keywords: []
---

# സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

> **Lead Summary:** സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള കൂടുതല്‍ സംരംഭങ്ങള്‍ വരണം .

## Article Content

സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള കൂടുതല്‍ സംരംഭങ്ങള്‍ വരണം .

വിദേശ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി പഠിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് സര്‍ക്കാര്‍ , സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മര്‍ക്കസ് ഇന്റര്‍ നാഷണല്‍ സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ കാന്തപുരം എ പി . അബൂബക്കര്‍ മുസ്ലിയാര്‍, മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29896/international-level-education)