സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി
Jun 28, 2025 11:12 AM | By sukanya

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും.

ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ  ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സൂംബയിൽ ചർച്ച് ചെയ്തു തെറ്റിദ്ധാരണ നീക്കാൻ തയ്യാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല ഇതൊന്നും വിവാദം ആക്കേണ്ടതില്ല. ഓരോ സ്കൂളിന്‍റേയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്‍റെ  പരിഷ്കാരണങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാം.

സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്. രാഷ്ട്രീയമാണ് ഈ വിഷയം എങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു

വിവാദങ്ങൾ ലഹരിയെക്കാൾ കൊടിയ വിഷമാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോംമിലാണ് സൂംബ ചെയ്യുന്നത്. കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. ഇത്തരംവിവാദം ഭൂരിപക്ഷ വർഗ്ഗീയതയെ ശക്തിപ്പെടുത്തും. ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങൾ പ്രോൽത്സാഹിപ്പിക്കണം.

ഇന്ത്യയിൽ ഹിജാബിനെതിരെ ക്യാമ്പയിൻ നടന്നപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ നിലപാട് എടുത്തു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് ഭൂരിപക്ഷ വർഗീയത വളർത്താനെ ഉപകരിക്കൂ. ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Vsivankutty

Next TV

Related Stories
സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

Jun 28, 2025 03:59 PM

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി...

Read More >>
ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jun 28, 2025 02:49 PM

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

Jun 28, 2025 02:32 PM

ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ഞാറ്റുവേല ചന്ത ഉദ്ഘാടനം...

Read More >>
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

Jun 28, 2025 02:09 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി...

Read More >>
അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി

Jun 28, 2025 01:59 PM

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം...

Read More >>
തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

Jun 28, 2025 01:53 PM

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത്...

Read More >>
Top Stories










News Roundup






Entertainment News





https://malayorashabdam.truevisionnews.com/ -