---
title: "സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു"
english_title: "gold rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299031/gold-rate"
published_at: "2025-06-28T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f8dd1da06b_istockphoto-1277517088-612x612.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഈ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഈ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്.

ഇന്നലെ 680 രൂപ ഇടിഞ്ഞതോടെ 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7325 രൂപയാണ്. വെള്ളിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299031/gold-rate)