---
title: "ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക്‌ പരിശീലനം"
english_title: "Training for Police Station Officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29905/Training-for-Police-Station-Officers"
published_at: "2022-03-05T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62233bd01c301_Screenshot_20220305_154419.jpg"
keywords: []
---

# ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക്‌ പരിശീലനം

> **Lead Summary:** കണ്ണൂർ : ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക്‌ പരിശീലനം തുടങ്ങി. കണ്ണൂർ പൊലീസ് സഭാ ഹാളിൽ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഉദ്‌ഘാടനംചെയ്‌തു.

## Article Content

കണ്ണൂർ : ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക്‌ പരിശീലനം തുടങ്ങി. കണ്ണൂർ പൊലീസ് സഭാ ഹാളിൽ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഉദ്‌ഘാടനംചെയ്‌തു.

ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും തെരഞ്ഞെടുത്ത സേനാംഗങ്ങൾക്കാണ്‌ രണ്ടു ദിവസത്തെ പരിശീലനം.കേരളത്തിൽ 128 പൊലീസ് സ്റ്റേഷനുകളിൽ ശിശു സൗഹൃദമായി പ്രവർത്തിക്കുന്നുണ്ട്.

ജില്ലയിൽ കണ്ണൂർ ടൗൺ, പാനൂർ, കൂത്തുപറമ്പ്‌, ആറളം, ഉളിക്കൽ, പേരാവൂർ എന്നിവയാണ്‌ ശിശു സൗഹൃദ സ്റ്റേഷനുകൾ.

ക്രൈംബ്രാഞ്ച് എ.സി.പി ടി.പി. പ്രേമരാജൻ, നാർകോട്ടിക് സെൽ എ.സി.പി ജസ്റ്റിൻ എബ്രഹാം, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി വിശ്വംഭരൻ നായർ, ഇൻസ്പെക്ടർമാരായ എം.പി. ആസാദ്, ബിനു മോഹൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29905/Training-for-Police-Station-Officers)