---
title: "ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു"
english_title: "Njattuvelachanda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299073/njattuvelachanda"
published_at: "2025-06-28T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fafafc2bf5_1000102748.jpg"
keywords: []
---

# ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

> **Lead Summary:** എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഞാറ്റുവേല ചന്ത പെരുന്താറ്റിൽ ഗ്രൗണ്ടിൽ വെച്ച് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു.

## Article Content

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഞാറ്റുവേല ചന്ത പെരുന്താറ്റിൽ ഗ്രൗണ്ടിൽ വെച്ച് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജുഷ കെ ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ  കാവ്യ ടി കെ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർമാരായ  ബാലൻ എം ,  സുശീൽ ചന്ദ്രോത്ത് ,  ഷിംജിത്ത് പി എന്നവർ പരിപാടിക്ക് ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു.

ഞാറ്റുവേല യെ കുറിച്ച് പഠിക്കാൻ വേണ്ടി പി.സി ഗുരുവിലാസം സ്കൂൾ വിദ്യാർത്ഥികൾ,കാർഷിക വികസന സമിതി അംഗങ്ങൾ , കർഷകർ ചന്തയിൽ പങ്കെടുത്തു . കാർഷിക കർമ്മ സേനയുടെയും കർഷകരുടെയും നടീൽ വസ്തുക്കളുടെ വിൽപനയും നടത്തി.കൃഷി അസിസ്റ്റൻഡ്  ബിന്ദു എസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299073/njattuvelachanda)