---
title: "കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം' പ്രസിദ്ധീകരിച്ചു"
english_title: "vishakham released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299114/vishakham-released"
published_at: "2025-06-28T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fdaf7e66ad_WhatsApp_Image_2025-06-28_at_13.41.08.jpeg"
keywords: []
---

# കൊട്ടിയൂർ ഉത്സവ പതിപ്പ് 'വൈശാഖം' പ്രസിദ്ധീകരിച്ചു

> **Lead Summary:** കൊട്ടിയൂർ: ശ്രീപാദം പബ്ലിക്കേഷൻസിന്റെ കൊട്ടിയൂർ ഉത്സവ പതിപ്പ് വൈശാഖം പ്രസിദ്ധീകരിച്ചു. അക്കരെ കൊട്ടിയൂരിലെ കൂത്തമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊട്ടിയൂരിലെ കൂത്തമ്പലത്തിലെ 'നങ്ങ്യാരമ്മ' പുതിയേടത്ത് നമ്പ്യാർമഠം രമാദേവി അമ്മ പ്രകാശനം നിർവഹിച്ചു. ശ്രീപാദം എഡിറ്റർ പി.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

കൊട്ടിയൂർ: ശ്രീപാദം പബ്ലിക്കേഷൻസിന്റെ കൊട്ടിയൂർ ഉത്സവ പതിപ്പ് വൈശാഖം പ്രസിദ്ധീകരിച്ചു. അക്കരെ കൊട്ടിയൂരിലെ കൂത്തമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊട്ടിയൂരിലെ കൂത്തമ്പലത്തിലെ 'നങ്ങ്യാരമ്മ' പുതിയേടത്ത് നമ്പ്യാർമഠം രമാദേവി അമ്മ പ്രകാശനം നിർവഹിച്ചു. ശ്രീപാദം എഡിറ്റർ പി.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ ദേവസ്വം എൻ എച് ട്രസ്റ്റി എൻ. പ്രശാന്ത് ആദ്യ പ്രതി സ്വീകരിച്ചു. മാണി മാധവാനന്ദ ചാക്യാർ ഒറ്റപ്പാലം, ദേവസ്വം എക്സി. ഒഫീസർ കെ.ഗോകുൽ, പി.പി.രാജേഷ് അമൃതകലാക്ഷേത്ര ഡയറ്ക്ടർ കൂത്തുപറമ്പ്, കെ.സുനിൽകുമാർ എൻ.എസ്.എസ്. കരയോഗം പ്രസിഡണ്ട്, വി.വി. സജേഷ് കുമാർ എൻ.എസ്.എസ്. കരയോഗം സിക്രട്ടറി, പി. iജയകൃഷ്ണൻ, മട്ടന്നൂര്, കെ.രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299114/vishakham-released)