---
title: "'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Livinglabkanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299116/livinglabkanichar"
published_at: "2025-06-28T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fd6d55825f_1000102782.jpg"
keywords: []
---

# 'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി കണിച്ചാർ പഞ്ചായത്തിൽ കുട്ടികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ: **സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കണിച്ചാർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'സന്നാഹം' പരിശീലന ക്യാമ്പ് കണിച്ചാർ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. 'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുക എന്ന ഉദ്യേശത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുകതമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 'ലിവിങ് ലാബ്' പദ്ധതി സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്നത് കണിച്ചാർ പഞ്ചായത്തിലാണ്. പൂളകുറ്റി ഉരുൾപൊട്ടലടക്കം പ്രകൃതി ദുരന്തങ്ങൾ നേരിട്ട പഞ്ചായത്ത് എന്ന നിലയിലാണ് പദ്ധതി കണിച്ചാറിൽ നടപ്പിലാക്കുന്നത്. കണിച്ചാർ പഞ്ചായത്തിലെ സാൻന്തോം ഹൈസ്‌കൂൾ, സെൻ്റ് .സെബാസ്റ്റ്യൻസ് യു പി സ്കൂൾ, ഡോ. പൽപ്പു മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിലെ അൻപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ ഡോ: ജോയ് എളമൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ, സിവിൽവാളണ്ടിയേഴ്‌സ് തുടങ്ങിയവർ പരിശീലന ക്ലാസുകളുടെ ഭാഗമായി.

## Article Content

**കണിച്ചാർ: **സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കണിച്ചാർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'സന്നാഹം' പരിശീലന ക്യാമ്പ് കണിച്ചാർ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. 'ലിവിങ് ലാബ്' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുക എന്ന ഉദ്യേശത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുകതമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 'ലിവിങ് ലാബ്' പദ്ധതി സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്നത് കണിച്ചാർ പഞ്ചായത്തിലാണ്. പൂളകുറ്റി ഉരുൾപൊട്ടലടക്കം പ്രകൃതി ദുരന്തങ്ങൾ നേരിട്ട പഞ്ചായത്ത് എന്ന നിലയിലാണ് പദ്ധതി കണിച്ചാറിൽ നടപ്പിലാക്കുന്നത്. കണിച്ചാർ പഞ്ചായത്തിലെ സാൻന്തോം ഹൈസ്‌കൂൾ, സെൻ്റ് .സെബാസ്റ്റ്യൻസ് യു പി സ്കൂൾ, ഡോ. പൽപ്പു മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിലെ അൻപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ ഡോ: ജോയ് എളമൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ, സിവിൽവാളണ്ടിയേഴ്‌സ് തുടങ്ങിയവർ പരിശീലന ക്ലാസുകളുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299116/livinglabkanichar)