---
title: "മാർച്ച് 10: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസിൽ ജില്ലയിലെ വൃക്കരോഗികൾക്ക് കുറഞ്ഞ നിരക്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് കൊടുക്കുന്നു "
english_title: "Kidney transplant surgery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29933/Kidney-transplant-surgery"
published_at: "2022-03-05T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6223588b85534_Picsart_22-03-05_18-02-42-927.jpg"
keywords: []
---

# മാർച്ച് 10: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസിൽ ജില്ലയിലെ വൃക്കരോഗികൾക്ക് കുറഞ്ഞ നിരക്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് കൊടുക്കുന്നു 

> **Lead Summary:** മാർച്ച് 10, ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസിൽ ജില്ലയിലെ വൃക്കരോഗികൾക്ക് കുറഞ്ഞ നിരക്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് കൊടുക്കുമെന്ന് ആസ്റ്റർ മിംസ് ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസിൻ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ഇന്ന് അറിയിച്ചു.

## Article Content

മാർച്ച് 10, ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസിൽ ജില്ലയിലെ വൃക്കരോഗികൾക്ക് കുറഞ്ഞ നിരക്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് കൊടുക്കുമെന്ന് ആസ്റ്റർ മിംസ് ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസിൻ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ഇന്ന് അറിയിച്ചു.

14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക സംബന്ധമായ മറ്റ് ശസ്ത്രക്രിയകൾ ആവശ്യമുള്ള മുതിർന്നവർക്ക് നിരക്കിൽ ഇളവുകളും നൽകുമെന്ന് ആശുപത്രി മാനേജ്മെൻ്റ് അറിയിച്ചു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ സൗകര്യം ഒരുക്കുന്നത്.

വൃക്ക ചികിൽസ രംഗത്ത് പ്രവർത്തിക്കുന്ന ഫാ.ഡേവിസ് ചിറമ്മലിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോപ് രജിസ്ട്രി പദ്ധതിയുമായി ആസ്റ്റർ മിംസ് സഹകരിച്ച് പ്രവർത്തിക്കുമെന്നും ഫർഹാൻ യാസിൻ അറിയിച്ചു.

വൃക്ക നൽകാൻ ദാതാവുണ്ടാവുകയും എന്നാൽ മാച്ചിങ്ങ് അല്ലാത്തത് കാരണം വൃക്ക സ്വീകറിക്കാൻ കഴിയാതെ വരികയും ചെയ്യുന്നവരെ സഹായിക്കുന്നതാണ് ഹോപ് രജിസ്ട്രി.   വാർത്താ സമ്മേളനത്തിൽ ഡോ.ജവാദ്, ബിസിനസ് ഡവലപ്പ്മെൻ്റ് മാനേജർ ബി ജ്യോതി പ്രസാദ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29933/Kidney-transplant-surgery)