---
title: "ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം തുടരുന്നു ; ബ്ലോക്ക് ഏഴിൽ ജാനകിയുടെ കോഴിക്കൂട് തകർത്തു"
english_title: "Aralamfam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299342/aralamfam"
published_at: "2025-06-29T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68612bfcacc85_1000102937.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം തുടരുന്നു ; ബ്ലോക്ക് ഏഴിൽ ജാനകിയുടെ കോഴിക്കൂട് തകർത്തു

> **Lead Summary:** ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ ഇന്നലെ രാത്രി കാട്ടാന ബ്ലോക്ക് ഏഴിൽ ജാനകിയുടെ കോഴിക്കൂട് തകർത്തു . കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് ആനയെത്തി വീട്ടുമുറ്റത്തെ കവുങ്ങ് ഉൾപ്പെടെ നശിപ്പിക്കുകയൂം കോഴിക്കൂട് തകർക്കുകയൂം ചെയ്തത് . ജാനകിയുടെ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം ആന ഷെഡ് തകർത്തത് . കൊമ്പനാനയാണ് ആക്രമണം നടത്തിയത് . ജാനകി തനിച്ചു താമസിക്കുന്ന വീട്ടിലാണ് ആന ആക്രമണം നടത്തിയത് . അടുത്ത വീട്ടിലെ ആളുകൾ അറിയിച്ചാണ് ആർ ആർ ടി സംഘം ഇവിടെ എത്തി ആനയെ തുരത്തിയത്. രണ്ടാഴ്ച മുൻപ് ജാനകിയുടെ വീടിന്റെ മുന്നിലും പുറകിലും രണ്ട് ആനകൾ എത്തി ഭീതി വിതച്ചിരുന്നു . ഭയന്നുപോയ ജാനകി രക്ത സമ്മർദ്ദം കുറഞ്ഞ് തലചുറ്റി വീണിരുന്നു . ബ്ലോക്ക് ഏഴിൽ മാത്രമല്ല പുനരധിവാസ മേഖലയിലെ എല്ലാ സ്ഥലങ്ങളും താമസക്കാർക്ക് സുരക്ഷിതം അല്ലാതെ ആയിരിക്കുകയാണ് . ആനയുടെ വ്യാപകമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുനരധിവാസ മേഖലയിൽ നടക്കുന്നത് . പകൽ സമയത്തും ആനകൾ ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങൾക്ക് ഭീഷണി ആവുകയാണ് .

## Article Content

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ ഇന്നലെ രാത്രി കാട്ടാന ബ്ലോക്ക് ഏഴിൽ ജാനകിയുടെ കോഴിക്കൂട് തകർത്തു . കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് ആനയെത്തി വീട്ടുമുറ്റത്തെ കവുങ്ങ് ഉൾപ്പെടെ നശിപ്പിക്കുകയൂം കോഴിക്കൂട് തകർക്കുകയൂം ചെയ്തത് . ജാനകിയുടെ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം ആന ഷെഡ് തകർത്തത് . കൊമ്പനാനയാണ് ആക്രമണം നടത്തിയത് . ജാനകി തനിച്ചു താമസിക്കുന്ന വീട്ടിലാണ് ആന ആക്രമണം നടത്തിയത് . അടുത്ത വീട്ടിലെ ആളുകൾ അറിയിച്ചാണ് ആർ ആർ ടി സംഘം ഇവിടെ എത്തി ആനയെ തുരത്തിയത്. രണ്ടാഴ്ച മുൻപ് ജാനകിയുടെ വീടിന്റെ മുന്നിലും പുറകിലും രണ്ട് ആനകൾ എത്തി ഭീതി വിതച്ചിരുന്നു . ഭയന്നുപോയ ജാനകി രക്ത സമ്മർദ്ദം കുറഞ്ഞ് തലചുറ്റി വീണിരുന്നു . ബ്ലോക്ക് ഏഴിൽ മാത്രമല്ല പുനരധിവാസ മേഖലയിലെ എല്ലാ സ്ഥലങ്ങളും താമസക്കാർക്ക് സുരക്ഷിതം അല്ലാതെ ആയിരിക്കുകയാണ് . ആനയുടെ വ്യാപകമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുനരധിവാസ മേഖലയിൽ നടക്കുന്നത് . പകൽ സമയത്തും ആനകൾ ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങൾക്ക് ഭീഷണി ആവുകയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299342/aralamfam)