---
title: "കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മുറിയ്ക്കുള്ളിൽ സിറിഞ്ചുകൾ"
english_title: "Founddeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299528/founddeath"
published_at: "2025-06-30T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686249a8476d2_1000103116.jpg"
keywords: []
---

# കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മുറിയ്ക്കുള്ളിൽ സിറിഞ്ചുകൾ

> **Lead Summary:** **കോട്ടയം : **ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശിയായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കോട്ടയം : **ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശിയായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് മരിച്ച രശ്മി. ഇന്ന് ജോലിക്ക് എത്താതിരുന്നതോടെ ആശുപത്രിയിൽ നിന്നും അന്വേഷിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിൽ സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് പനക്കപ്പാലത്ത് ഇവർ വീട് വാടകയ്ക്ക് എടുത്തത്. രാമപുരം സ്വദേശിയായ വിഷ്ണു കോൺട്രാക്ടുകൾ എടുത്ത് ചെയ്യുന്ന വ്യക്തിയാണ്. ഇയാൾക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299528/founddeath)