---
title: "‘കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തൻ ആക്കിയതാണ്; CPIM സർക്കാർ തീരുമാനത്തിനൊപ്പം’; എംവി ​ഗോവിന്ദൻ"
english_title: "Mvgovindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299533/mvgovindan"
published_at: "2025-06-30T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68624c9f33dce_1000103121.jpg"
keywords: []
---

# ‘കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തൻ ആക്കിയതാണ്; CPIM സർക്കാർ തീരുമാനത്തിനൊപ്പം’; എംവി ​ഗോവിന്ദൻ

> **Lead Summary:** **കൂത്തുപറമ്പ് : ** സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. സർക്കാരും പാർട്ടിയും രണ്ടു നിലപാട് എടുക്കാൻ ഒരു വ്യതിരക്തതയും ഇല്ലയെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

## Article Content

**കൂത്തുപറമ്പ് : ** സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. സർക്കാരും പാർട്ടിയും രണ്ടു നിലപാട് എടുക്കാൻ ഒരു വ്യതിരക്തതയും ഇല്ലയെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

കേന്ദ്രം നൽകിയ ലിസ്റ്റിൽ നിന്നാണ് സർക്കാർ തീരുമാനം എടുത്തതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സർക്കാർ തീരുമാനത്തെ പാർട്ടി അം​ഗീകരിക്കുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. പി ജയരാജൻ പറഞ്ഞത് എതിർപ്പല്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടെ എന്നു പറഞ്ഞത് എങ്ങനെ എതിർപ്പാകുമെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു.

അതേസമയം റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി പി ജയരാജൻ രം​ഗത്തെത്തിയിരുന്നു. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ ചന്ദ്രശേഖർ എന്നാണ് പരാമർശം. നിയമനത്തിൽ വിശദീകരിക്കേണ്ടത് സർക്കാരാണെന്നും പി ജയരാജൻ പറഞ്ഞു.എല്ലാവർക്കും നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പൊലീസ് സംവിധാനം അതാണ് പാർട്ടി തീരുമാനിച്ചതെന്ന് പി ജയരാജൻ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299533/mvgovindan)