---
title: "കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റ് കൺവൻഷൻ  നടന്നു"
english_title: "Keralapentionersunion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299535/keralapentionersunion"
published_at: "2025-06-30T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68624ea6c6b5f_1000103122.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റ് കൺവൻഷൻ  നടന്നു

> **Lead Summary:**  **കേളകം : ** കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റ് കൺവൻഷൻ കേളകം പെൻഷൻ ഭവനിൽ നടന്നു. KSSPU പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ശിവദാസൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡണ്ട് സെബാസ്റ്റ്യൻ ജെ. മുക്കാടൻ അധ്യക്ഷത വഹിച്ചു. സംഘടനയിലേക്ക് പുതുതായി കടന്നുവന്നവർക്കുള്ള സ്വീകരണവും, SSLC /പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അനുമോദനവും നടന്നു. 

## Article Content

 **കേളകം : ** കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റ് കൺവൻഷൻ കേളകം പെൻഷൻ ഭവനിൽ നടന്നു. KSSPU പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ശിവദാസൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡണ്ട് സെബാസ്റ്റ്യൻ ജെ. മുക്കാടൻ അധ്യക്ഷത വഹിച്ചു. സംഘടനയിലേക്ക് പുതുതായി കടന്നുവന്നവർക്കുള്ള സ്വീകരണവും, SSLC /പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അനുമോദനവും നടന്നു. 

E നാരായണൻ മാസ്റ്റർ നവാഗതരെ സ്വീകരിച്ചു.  പ്രേമകുമാരി ടീച്ചർ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു.  എം വി മുരളിമാസ്റ്റർ, പി എം രമണൻ,   സാവിത്രിടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  ജോസ്അലക്സാണ്ടർ സ്വാഗതം പറഞ്ഞു. ഐസക് മാസ്റ്റർ നന്ദി പറഞ്ഞു.

കേന്ദ്രഗവണ്മെന്റ് 2003 uv ൽ നടപ്പാക്കിയ PFRDA നിയമം പിൻവലിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.2025 ൽ പാസ്സാക്കിയ ധനകാര്യ ബില്ലിൽ പെൻഷൻകാർക്ക് എതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299535/keralapentionersunion)