---
title: "ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് : അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299956/applynow"
published_at: "2025-07-02T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864af43bdfb3_images.png"
keywords: []
---

# ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് : അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ കൗണ്‍സില്‍ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ന്യൂഡല്‍ഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 2025 ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള ബാങ്ക്, അർബൻ/സർവീസ് സഹകരണ ബാങ്കുകള്‍, സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ/ഓഡിറ്റർ, ദേശീയ സംസ്ഥാന ഫെഡറേഷൻ എന്നിവയില്‍ ജോലി സാധ്യതകള്‍ നല്‍കുന്ന കേരള പി.എസ്.സി/ കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് അംഗീകൃത കോഴ്‌സാണ്. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ് (സഹകരണസംഘം വകുപ്പ് ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല). വിശദവിവരങ്ങള്‍ക്ക്: 9946793893.

## Article Content

കണ്ണൂർ : കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ കൗണ്‍സില്‍ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ന്യൂഡല്‍ഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 2025 ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള ബാങ്ക്, അർബൻ/സർവീസ് സഹകരണ ബാങ്കുകള്‍, സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ/ഓഡിറ്റർ, ദേശീയ സംസ്ഥാന ഫെഡറേഷൻ എന്നിവയില്‍ ജോലി സാധ്യതകള്‍ നല്‍കുന്ന കേരള പി.എസ്.സി/ കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് അംഗീകൃത കോഴ്‌സാണ്. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ് (സഹകരണസംഘം വകുപ്പ് ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല). വിശദവിവരങ്ങള്‍ക്ക്: 9946793893.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299956/applynow)